ജയലളിതയുടെ മരണം: കേരളത്തിലെ സർക്കാർ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, തമിഴ് നാട്ടിലുള്ള മലയാളി വിദ്യാർത്ഥികൾ തിരികെ നാട്ടിലെത്താൻ ശ്രമിക്കണം
Dec 6, 2016, 07:21 IST
തിരുവനന്തപുരം: (www.kvartha.com 06.12.2016) തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടർന്ന് കേരളത്തിലും ചൊവ്വാഴ്ച അവധിയായി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഒാഫിസുകൾക്കുമാണ് അവധി നൽകിയിരിക്കുന്നത്.
ജയലളിതയുടെ നിര്യാണത്തെ തുടർന്ന് കേരളത്തിലും സുരക്ഷാസനാഹങ്ങൾ വർദ്ധിപ്പിക്കുകയും അതീവ ജാഗ്രത പുലർത്താൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾ തിരികെ നാട്ടിലെത്തത്താൻ ശ്രമിക്കണമെന്നും പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.
ജയലളിതയുടെ നിര്യാണത്തെ തുടർന്ന് കേരളത്തിലും സുരക്ഷാസനാഹങ്ങൾ വർദ്ധിപ്പിക്കുകയും അതീവ ജാഗ്രത പുലർത്താൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
അതിർത്തി ജില്ലകളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സ്ംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ജില്ലാ പോലീസ് ചീഫുമാർക്കും കമ്മിഷണർമാർക്കും ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമലയിലും മറ്റു തീർഥാടന കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, എന്നിവിടങ്ങളിലെല്ലാം പ്രത്യേക സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി വാഹനങ്ങൾ തമിഴ്നാട് അതിർത്തി വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ.
തമിഴ്നാട്ടിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾ തിരികെ നാട്ടിലെത്തത്താൻ ശ്രമിക്കണമെന്നും പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.
തമിഴ്നാട്ടിൽ ജയലളിതയോടുള്ള ആദരസൂചകമായി ഏഴു ദിവസത്തെ ദുഃഖാചരണവും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മൂന്നു ദിവസം അവധിയും നൽകിയിട്ടുണ്ട്.
Summary: Jayalalitha's death: Kerala Govt offices and Schools will be closed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.