പിണറായിയെ അഭിനന്ദിച്ച് തമിഴ്‌നാട്ടില്‍ ഫ് ളക്‌സുകള്‍ : ജലനിരപ്പ് ഉയര്‍ത്താന്‍ നീക്കം

 


ADVERTISEMENT

കുമളി: (www.kvartha.com 02.06.2016) മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ അഭിനന്ദിച്ചും പിണറായിക്ക് നന്ദി അറിയിച്ചും തമിഴ്‌നാട്ടില്‍ അഭിനന്ദന പ്രവാഹം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥാപക എന്‍ജിനീയര്‍ പെന്നികുക്കിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫോട്ടോയുള്ള ഫ് ളക്‌സ്‌ ബോര്‍ഡുകളാണ് തമിഴ്‌നാട്ടില്‍ നിരന്നിട്ടുള്ളത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നു വെളിപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി,നന്ദി,നന്ദി ഇതാണ് ഫ് ളക്‌സ്‌
ബോര്‍ഡിലുള്ള വാക്കുകള്‍.
പിണറായിയെ അഭിനന്ദിച്ച് തമിഴ്‌നാട്ടില്‍ ഫ് ളക്‌സുകള്‍ : ജലനിരപ്പ് ഉയര്‍ത്താന്‍ നീക്കം

തേനി ജില്ലയിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംരക്ഷണസമിതിയാണ് മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചുകൊണ്ടുള്ള ഫ് ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ മറവില്‍ ജലനിരപ്പ് 152 അടിയാക്കാന്‍ തമിഴ്‌നാട് നടത്തിവന്നിരുന്ന നടപടികള്‍ ഇനി ധൃതഗതിയിലാകാനും സാധ്യതയുണ്ട്.

അണക്കെട്ടുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളും തമ്മില്‍ കൂടുതല്‍ സൗഹൃദത്തിലാക്കുമെന്നാണ് പെരിയാര്‍ അണൈയ് പാതുകാപ്പ്കുളുവിന്റെ നിഗമനം.

Keywords: Kumali, Mullaperiyar Dam, Mullaperiyar, Idukki, Kerala, Tamilnadu, Flex boards, Pinarayi vijayan, Chief Minister.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia