ജപ്പാന്‍ പൈപ്പ് പൊട്ടി, റോഡ് ഒലിച്ചുപോയി, അമ്പലപ്പുഴ-എടത്വാ റോഡില്‍ ഗതാഗത സ്തംഭനം

 


ADVERTISEMENT

അമ്പലപ്പുഴ:(www.kvartha.com 23/2/2018) പുതുതായി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ഹൈടെക് റോഡും തകര്‍ത്ത് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ്പൊട്ടി. റോഡ് പൂര്‍ണ്ണമായും തകര്‍ന്നതിനെ തുടര്‍ന്ന് അമ്പലപ്പുഴ -എടത്വ റോഡില്‍ നാലു മണിക്കുറോളം ഗതാഗതം തടസ്സപെട്ടു. തകഴി കേളമംഗലം പാലത്തിനു പടിഞ്ഞാറുവശം ഗുരുദേവക്ഷേത്രത്തിനു മുന്‍വശം വ്യാഴാഴ്ച്ച രാവിലെ ഏഴരമണിയോടെ ആയിരുന്നു സംഭവം. വന്‍ശബ്ദത്തോടെ പൈപ്പു പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുകയായിരുന്നു. ഒഴുക്കിനെ തുടര്‍ന്ന് റോഡിലെ മണ്ണ് ഗുരുമന്ദിരത്തിലേക്കും മോട്ടോര്‍ തറയിലേക്കും ഒഴുകിയത്തി. ഇതേ തുടര്‍ന്ന് പാടത്തേക്ക് വെള്ളം കയറ്റാനും ഇറക്കാനും കഴിയാത്ത അവസ്ഥയിലാകുകയും ചെയ്തു.

എടത്വ എസ്ഐ അനന്ദ ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ഗതഗതം നിയന്ത്രിക്കുകയും വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് നൂറുകണക്കിനു വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും പെരുവഴിയാലായി.10ാം ക്ലാസിലെ ഐടി പരീക്ഷ നടക്കുന്ന സമയമായതിനാല്‍ അപകടം മൂലം നിരവധി കുട്ടികള്‍ക്ക് സമയത്ത് സ്‌കൂളിലെത്താന്‍ കഴിഞ്ഞില്ല. പല സ്‌കൂളുകളിലെയും വാഹനങ്ങള്‍ ഇരുവശങ്ങളിലും കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടികളെ സ്‌കൂളിലെത്തിക്കാനും തടസ്സമായി.

ജപ്പാന്‍ പൈപ്പ് പൊട്ടി, റോഡ് ഒലിച്ചുപോയി, അമ്പലപ്പുഴ-എടത്വാ റോഡില്‍ ഗതാഗത സ്തംഭനം

എടത്വ കോളജിലെ കുട്ടികള്‍ ആറുകിലോമീറ്റര്‍ ദൂരം നടന്ന് കോളജിലെത്തുകയായിരുന്നു. കെഎസ്ആര്‍ടിസിയുടെ ഇരുപതോളം ബസ്സുകളാണ് ഇരുഭാഗങ്ങളിലുമായി കുടുങ്ങിയത്. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ അസി.എക്സി.എന്‍ജിനീയര്‍ എ.എല്‍.ഗിരീഷിന്റെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി 10 മണിയോടെ തകര്‍ന്ന റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കി മെറ്റല്‍ ഇട്ട് നികത്തിയ ശോഷം11.30 തോടെ താല്‍ക്കാലികമായി ഗതാഗതം പുനസ്ഥാപിച്ചു.

ഇവിടെ റോഡ് ഉയര്‍ത്തി നിര്‍മ്മാണം നടത്തിയിരുന്നെങ്കിലും രണ്ടു ദിവസം മുന്‍പാണ് ടാറിങ് നടത്തിയത്. ഇതാണ് തകര്‍ന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇതിന് സമീപത്ത് അഞ്ച് മീറ്റര്‍ മാറി പൈപ്പ് ലൈന്‍ പൊട്ടിയിരുന്നു. അന്ന് തെട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണിച്ചര്‍ കടയില്‍ വെള്ളം ഇരച്ചുകയറിയതിനെ തുടര്‍ന്ന് പ്ലയിനര്‍ മിഷ്യന്റെ മോട്ടര്‍, കട്ടര്‍,സാന്റര്‍, ട്രില്ലിങ്ങ് മെഷ്യന്‍ എന്നിവ വെള്ളം കയറി നാശം സംഭവിക്കുകയും പണിതുവെച്ച ഫര്‍ണിച്ചര്‍ ഉരുപ്പടികള്‍ ഒഴുക്കില്‍ ഒലിച്ചുപോകുകയും ചെയ്തിരുന്നു. കൂടാതെ സമീപത്തെ ഹോളോബ്രിക്സ് കമ്പനിയില്‍ ഇഷ്ടിക നിര്‍മാണത്തിനായി കൂട്ടിയിട്ട മെറ്റല്‍പൊടിയും,നിര്‍മിച്ചുവെച്ചിരുന്ന ഇഷ്ടികയും ഒലിച്ചുപോയി.

ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് അന്ന് ഉണ്ടായത്. ഇതിനും ഏതാനും നാള്‍ മുന്‍പ് പാലത്തിനു സമീപം പൈപ്പു പെട്ടിയിരുന്നു.അന്ന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ലന്നു മാത്രം. കരുമാടി ജംഗ്ഷന് സമീപത്തും, തകഴി ക്ഷേത്ര ജംഗ്ഷനിലും ഇതേപോലെ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈന്‍
പൊട്ടിയിരുന്ന സംഭവം ഉണ്ടായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Ambalapuzha, Kerala, Road, Pipe line, Japan water project pipe break, road collapsed
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia