Court Verdict | ജാനകിക്കാട് കൂട്ടബലാത്സംഗ കേസ്; രണ്ടാം പ്രതിക്ക് 30 വര്‍ഷവും ഒന്ന്, മൂന്ന്, നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ച് കോടതി
Oct 31, 2023, 17:32 IST
നാദാപുരം: (KVARTHA) ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് നാദാപുരം പോക്‌സോ കോടതി. രണ്ടാം പ്രതി ഷിബുവിന് 30 വര്‍ഷം തടവും ഒന്ന്, മൂന്ന്, നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയുമാണ് വിധിച്ചത്. മരുതോങ്കര സ്വദേശികളായ അക്ഷയ്, സായൂജ്, രാഹുല്‍ എന്നിവരാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചവര്‍.
2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 കാരിയെ പ്രതികള്‍ ജ്യൂസില്‍ മയക്കുമരുന്നു കൊടുത്ത് മയക്കി പീഡിപ്പിച്ചുവെന്നാണ് കേസ്. കൃത്യത്തിലെ പങ്കാളിത്തത്തെക്കുറിച്ച് പൊലീസ് സമര്‍പ്പിച്ച സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയെ ഒന്നാം പ്രതി സായൂജ് പ്രണയം നടിച്ച് കുറ്റ്യാടിക്ക് സമീപമുള്ള ജാനകിക്കാടില്‍ ബൈകില്‍ കൊണ്ടുവരികയായിരുന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് മയക്കിയശേഷം സായൂജും മറ്റു മൂന്നു പ്രതികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ ജാനകിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ മുമ്പും പീഡിപ്പിച്ചതായി കണ്ടെത്തി. കുറ്റ്യാടി പൊലീസ് കേസ് രെജിസ്റ്റ് ചെയ്ത് അന്വേഷണം നടത്തി. നാദാപുരം എസിപി നിഥിന്‍ രാജ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

Keywords: Janakikkad Gang Molest case; Court sentenced accused, Kozhikode, News, Janakikkad Gang Molest case, Court, Verdict, Accused, Life Imprisonment, Police, Complaint, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.