SWISS-TOWER 24/07/2023

ജാമിഅഃ ജൂനിയര്‍ വെസ്റ്റ് ഫെസ്റ്റ്: ബദരിയ്യയും വേങ്ങരയും കുണ്ടൂര്‍ മര്‍കസും ജേതാക്കള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പെരിന്തല്‍മണ്ണ:  (www.kvartha.com 13.11.2016) ജാമിഅഃ ജൂനിയര്‍ വെസ്റ്റ് ഫെസ്റ്റില്‍ ബദ്‌രിയ്യ ശരീഅത്ത് കോളജ് വേങ്ങരയും കുണ്ടൂര്‍ മര്‍കസുസ്സഖാഫതില്‍ ഇസ്‌ലാമിയയും ജേതാക്കളായി. സബ്ജൂനിയര്‍, ജൂനിയര്‍, സെക്കന്‍ഡറി വിഭാഗങ്ങളില്‍ ബദ്‌രിയ്യ വേങ്ങരയും, ജൂനിയര്‍ ഹയര്‍ സെക്കന്‍ഡറി, സീനിയര്‍ വിഭാഗങ്ങളില്‍ മര്‍കസ് കുണ്ടൂരും ചാമ്പ്യന്‍മാരായി.

സബ്ജൂനിയര്‍, ജൂനിയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കോട്ടുമല കോംപ്ലക്‌സും, ജൂനിയര്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി ചേറൂരും സീനിയര്‍ വിഭാഗത്തില്‍ ബദ്‌രിയ്യ വേങ്ങരയും രണ്ടാം സ്ഥാനം നേടി. നൂറുല്‍ ഹുദാ കാടഞ്ചേരി (സബ്ജൂനിയര്‍) , ഉമറലി ശിഹാബ് തങ്ങള്‍ അക്കാദമി അരിമ്പ്ര (ജൂനിയര്‍ സെക്കന്‍ഡറി), ദാറുല്‍ ഇസ്‌ലാം വെളിയങ്കോട് (ജൂനിയര്‍ ഹയര്‍ സെക്കന്‍ഡറി), കോട്ടുമല കോംപ്ലക്‌സ് മലപ്പുറം (സീനിയര്‍) എന്നീ വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനങ്ങളും നേടി. ജാഷിര്‍ കെ ബദ്‌രിയ്യ കുറ്റാളൂര്‍ (സബ്ജൂനിയര്‍), ത്വാഹാ റഹ് മാന്‍ ബദ്‌രിയ്യ കുറ്റാളൂര്‍ (ജൂനിയര്‍ സെക്കന്‍ഡറി), നാശിഫുല്‍ അദ്‌നാന്‍ കുണ്ടൂര്‍ മര്‍കസ് (ജൂനിയര്‍ ഹയര്‍ സെക്കന്‍ഡറി), മുഹമ്മദ് ത്വയ്യിബ് കുണ്ടൂര്‍ മര്‍കസ് (സീനിയര്‍) കലാ പ്രതിഭകളായി.

മല്‍സര പരിപാടികളുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി, ഹംസ റഹ് മാനി കൊണ്ടിപറമ്പ്, സലീം ഫൈസി പൊടിയാട്, ആവയില്‍ സുലൈമാന്‍, എം എം റശീദ്, പി എ മൗലവി അച്ചനമ്പലം പ്രസംഗിച്ചു.

വൈകിട്ട് നടന്ന അവാര്‍ഡ് ദാന ചടങ്ങ് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. എം എം കുട്ടി മൗലവി അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. ഖാദര്‍ ഫൈസി കുന്നുംപുറം, ടി എച്ച് ദാരിമി, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, ഇസ്മാഈല്‍ ഫൈസി കിടങ്ങഴി, ചെറീത് ഹാജി, പുളിക്കല്‍ മുഹമ്മദ് കുട്ടി ഹാജി, കെ ബീരാന്‍ കുട്ടി പ്രസംഗിച്ചു.

ജാമിഅഃ ജൂനിയര്‍ വെസ്റ്റ് ഫെസ്റ്റ്: ബദരിയ്യയും വേങ്ങരയും കുണ്ടൂര്‍ മര്‍കസും ജേതാക്കള്‍

Keywords:  Kerala, Malappuram, Festival, Winner, Programme, P.K.Kunhalikutty, Inauguration, Award, 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia