Jamia Hishamiyya | ജാമിഅ ഹിശാമിയ്യ ഇസ്ലാമിയ്യ ശാമില്‍ ഹിശാമി കോഴ്സ് പൂര്‍ത്തിയായവര്‍ക്കുള്ള ബിരുദ ദാന ചടങ്ങ് ശനിയാഴ്ച നടക്കും
May 11, 2023, 19:00 IST
കണ്ണൂര്‍: (www.kvartha.com) ജാമിഅ ഹിശാമിയ്യ ഇസ്ലാമിയ്യ കണ്ണൂര്‍ ശാമില്‍ ഹിശാമി കോഴ്സ് പൂര്‍ത്തിയായവര്‍ക്കുള്ള ബിരുദ ദാന ചടങ്ങ് മെയ് 13 ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എണ്‍പതോളം പേര്‍ക്കുള്ള ബിരുദ ദാന സര്ടിഫികറ്റുകളാണ് നല്‍കുക.
കുടുംബ പ്രാരാബ്ധങ്ങള്‍ തോളിലേറ്റി ഉപജീവനത്തിന് വേണ്ടി മുഅല്ലിം സേവനത്തിലേക്ക് പ്രവേശിക്കേണ്ടി വന്ന ഒരു പറ്റം കഴിവുറ്റ ഉസ്താദുമാര്‍ തുടര്‍ പഠനം ആഗ്രഹിക്കുകയും തങ്ങളുടെ സേവന മേഖലകളില്‍ ഒരു ബിരുദം അത്യാവശ്യമായി വരികയും ചെയ്തപ്പോള്‍ ഈ അവസ്ഥ മനസിലാക്കി നാലു വര്‍ഷം മുന്‍പ് തുടക്കം കുറിച്ച ഒരു പദ്ധതിയാണ് ജാമിഅ ഹിശാമിയ്യ ഇസ്ലാമിയ്യ കോഴ്സെന്ന് സംഘാടകര്‍ അറിയിച്ചു.
തഫ്സീര്‍ ഹദീസ്, ഫിഖ് ഹ്, ജംഉല്‍ ജവാമി അ - . ശറഫുല്‍ അഖാഇദ് ഹിസ്ബുല്‍ ഖുര്‍ആന്‍ എന്നീ വിഷയങ്ങളില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ക്ലാസ് നല്കി പഠിതാവിന്റെ മുല്യനിര്‍ണയത്തിനായി കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തില്‍ രണ്ടു പരീക്ഷകളും നടത്തി വിജയിക്കുന്നവര്‍ക്ക് ബിരുദം നല്‍കുന്നതാണ് കോഴ്സിന്റെ രൂപം.
സനദ് ദാന സമ്മേളന ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം രാമചന്ദ്രന് കടന്ന പള്ളി എംഎല്‍എ നിര്‍വഹിക്കും. കണ്ണൂര്‍ കോര്പറേഷന് മേയര്‍ ടിഒ മോഹനന് മുഖ്യാതിഥിയായിരിക്കും. ബിരുദദാന സമ്മേളനം വൈകുന്നേരം മൂന്ന് മണിക്ക് സയ്യിദ് ബായാര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ സനദ് ദാനം നിര്‍വഹിക്കും. ആറളം തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന് കോയക്കുട്ടി, കമ്മക്കോത്ത് ഹാമിദ് ചൊവ്വ, ഹനീഫ് പാനൂര്‍, അബ്ദുര്‍ റശീദ് സഖാഫി മെരുവമ്പായി, നിസാര്‍ മാസ്റ്റര്‍ അതിരകം, വിവി അബൂബകര്‍ സഖാഫി, ശാഫി ലത്വീഫി നുച്ചിയോട്, മുനവ്വിര്‍ അമാനി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജെനറല്‍ സെക്രടറി അബ്ദുല്‍ ജബ്ബാര്‍ ശാമില്‍ ഹിശാമി, സിദ്ദിഖ് കാനച്ചേരി, അബ്ദുര്‍ റസാഖ്, മശ്ഹൂദ് എന്നിവര്‍ പങ്കെടുത്തു.
കുടുംബ പ്രാരാബ്ധങ്ങള്‍ തോളിലേറ്റി ഉപജീവനത്തിന് വേണ്ടി മുഅല്ലിം സേവനത്തിലേക്ക് പ്രവേശിക്കേണ്ടി വന്ന ഒരു പറ്റം കഴിവുറ്റ ഉസ്താദുമാര്‍ തുടര്‍ പഠനം ആഗ്രഹിക്കുകയും തങ്ങളുടെ സേവന മേഖലകളില്‍ ഒരു ബിരുദം അത്യാവശ്യമായി വരികയും ചെയ്തപ്പോള്‍ ഈ അവസ്ഥ മനസിലാക്കി നാലു വര്‍ഷം മുന്‍പ് തുടക്കം കുറിച്ച ഒരു പദ്ധതിയാണ് ജാമിഅ ഹിശാമിയ്യ ഇസ്ലാമിയ്യ കോഴ്സെന്ന് സംഘാടകര്‍ അറിയിച്ചു.
തഫ്സീര്‍ ഹദീസ്, ഫിഖ് ഹ്, ജംഉല്‍ ജവാമി അ - . ശറഫുല്‍ അഖാഇദ് ഹിസ്ബുല്‍ ഖുര്‍ആന്‍ എന്നീ വിഷയങ്ങളില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ക്ലാസ് നല്കി പഠിതാവിന്റെ മുല്യനിര്‍ണയത്തിനായി കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തില്‍ രണ്ടു പരീക്ഷകളും നടത്തി വിജയിക്കുന്നവര്‍ക്ക് ബിരുദം നല്‍കുന്നതാണ് കോഴ്സിന്റെ രൂപം.
സനദ് ദാന സമ്മേളന ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം രാമചന്ദ്രന് കടന്ന പള്ളി എംഎല്‍എ നിര്‍വഹിക്കും. കണ്ണൂര്‍ കോര്പറേഷന് മേയര്‍ ടിഒ മോഹനന് മുഖ്യാതിഥിയായിരിക്കും. ബിരുദദാന സമ്മേളനം വൈകുന്നേരം മൂന്ന് മണിക്ക് സയ്യിദ് ബായാര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ജെനറല്‍ സെക്രടറി അബ്ദുല്‍ ജബ്ബാര്‍ ശാമില്‍ ഹിശാമി, സിദ്ദിഖ് കാനച്ചേരി, അബ്ദുര്‍ റസാഖ്, മശ്ഹൂദ് എന്നിവര്‍ പങ്കെടുത്തു.
Keywords: Jamia Hishamiyya Islamia Kannur Shamil Hishami Course graduation ceremony will be held Saturday, Kannur, News, Inauguration, Conference, Kadannappalli Ramachandran, Mayor TO Mohanan, Press Meet, Chief Gust, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.