ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 16.09.2015) ജേക്കബ് തോമസിനെ അഗ്‌നിശമന സേന ഡിജിപി സ്ഥാനത്തു നിന്ന് മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്കാണ് ജേക്കബിന് തോമസിന് സ്ഥാനമാറ്റം. എഡിജിപി അനില്‍ കാന്തിനാണ് ജേക്കബ് തോമസിന് പകരം അഗ്നിശമന സേനയുടെ ചുമതല.
മന്ത്രിസഭ യോഗത്തില്‍ ജേക്കബ് തോമസുമായി ഒത്തുപോകാനാകില്ലെന്ന് പല മന്ത്രിമാരും അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമുണ്ടായത്. കെട്ടിട നിര്‍മാണത്തില്‍ അഗ്നിശമന സേന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന ജേക്കബ് തോമസിന്റെ നിലപാടും ദുരന്തനിവാര പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്നിശമന സേനാംഗങ്ങളെ ഉപയോഗിക്കാനാവില്ലെന്ന അദ്ദേഹത്തിന്റെ സര്‍ക്കുലറും മന്ത്രിമാരുടെ എതിര്‍പ്പിനിടയാക്കിയിരുന്നു.

വിജിലന്‍സ് എഡിജിപിയായിരുന്ന ജേക്കബ് തോമസിനെ കുറച്ച മാസങ്ങള്‍ക്ക് മുന്‍പാണ് സ്ഥാനക്കയറ്റം നല്‍കി അഗ്‌നിശമന സേന ഡിജിപിയാക്കിയത്.
Keywords: Jacob Thomas, Fire and safty, Vigilance, ADGP, DGP, Police construction corporation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.