എസ്‌ഐ ആക്കിയാലും വിരോധമില്ല; തരം തിരിക്കലാണ് ഈ നീതിമാന്റെ കാലത്ത് നടക്കുന്നത്; പിണറായിയെ വീണ്ടും ട്രോളി ജേക്കബ് തോമസ്

 


പാലക്കാട്: (www.kvartha.com 22.01.2020) മുഖ്യമന്ത്രി പിണറായി വിജയനെ പരിഹരസിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ്. തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എഡിജിപിയാക്കി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനിടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. നീതിമാനാണല്ലോ ഇപ്പോള്‍ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും പിണറായി വിജയനെ ലക്ഷ്യം വെച്ച് ജേക്കബ് തോമസ് പരിഹസിച്ചു.

എസ്‌ഐ ആക്കിയാലും കുഴപ്പമില്ല, ആ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും, പൊലിസിലെ ആ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്, തരം താഴ്ത്തലിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല, സ്രാവുകള്‍ക്കൊപ്പം ഉള്ള നീന്തല്‍ അത്ര സുഖകരമല്ല, നിരന്തരം കേസുകളില്‍പ്പെടുന്നു, ഔദ്യോഗിക പദവിയിലിരിക്കെ പുസ്തകമെഴുതി ഇതൊക്കെയാണ് തരംതാഴ്ത്തല്‍ നടപടികളിലേക്ക് നീങ്ങാന്‍ കാരണമായതെത്രെ. ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

  എസ്‌ഐ ആക്കിയാലും വിരോധമില്ല; തരം തിരിക്കലാണ് ഈ നീതിമാന്റെ കാലത്ത് നടക്കുന്നത്; പിണറായിയെ വീണ്ടും ട്രോളി ജേക്കബ് തോമസ്

മെയ് 31 ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നേരത്തെ സര്‍വീസില്‍ നിന്ന് വിരമിച്ച് രാഷ്ട്രീയത്തിലിറങ്ങാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വരെ അദ്ദേഹം ഒരുങ്ങിയിരുന്നു. സര്‍വിസ് സ്റ്റോറി എന്ന പേരിലെഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകമാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, SI, Police, Jacob Thomas, Pinarayi vijayan, Chief Minister, palakkad, Jacob Thomas against Pinarayi 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia