SWISS-TOWER 24/07/2023

Song Out | 'മഴവില്‍ പൂവായ്' ധ്യാന്‍ ശ്രീനിവാസനും ദുര്‍ഗ്ഗാ കൃഷ്ണയും; അയ്യര്‍ ഇന്‍ അറേബ്യ സിനിമയിലെ ഗാനം പുറത്തുവിട്ടു

 


കൊച്ചി: (KVARTHA) എം എ നിഷാദ് സംവിധാനം ചെയ്യുന്ന 'അയ്യര്‍ ഇന്‍ അറേബ്യ' ചിത്രത്തിലെ 'മഴവില്‍ പൂവായ്' എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ദുര്‍ഗ്ഗാ കൃഷ്ണയും പ്രണയ ജോഡികളായി പ്രത്യക്ഷപ്പെടുന്ന ഗാനം വിജയ് യേശുദാസും നിത്യ മേനോനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍.

മുകേഷും ഉര്‍വശിയും ധ്യാനും ഒന്നിക്കുന്ന അയ്യര്‍ ഇന്‍ അറേബ്യ ഫെബ്രുവരി രണ്ടിനാണ് റിലീസ് ചെയ്യുക. മുകേഷും ഉര്‍വശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത്. ദുര്‍ഗാ കൃഷ്ണ, ഡയാന ഹമീദ്, ഷൈന്‍ ടോം ചാക്കോ, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.


Song Out | 'മഴവില്‍ പൂവായ്' ധ്യാന്‍ ശ്രീനിവാസനും ദുര്‍ഗ്ഗാ കൃഷ്ണയും; അയ്യര്‍ ഇന്‍ അറേബ്യ സിനിമയിലെ ഗാനം പുറത്തുവിട്ടു

 

കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കി ഒരുങ്ങുന്ന ഈ ആക്ഷേപഹാസ്യ ചിത്രത്തിന്റെ നിര്‍മാണം വിഘ്നേഷ് വിജയകുമാറാണ്. ഉള്ളടക്കത്തിന് പ്രധാന്യം നല്‍കിയുള്ള മലയാള സിനിമകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി വ്യവസായിയായ വിഘ്‌നേശ് വിജയകുമാര്‍. വിഘ്‌നേശ് വിജയകുമാറിന്റെ നിര്‍മാണത്തിലുള്ള ആദ്യ ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ.

 
Aster mims 04/11/2022

Keywords: News, Kerala, Kerala-News, Cinema-News, Entertainment-News, Iyer In Arabia, Film, Mazhavil Poovayi, Song, Out, Cinema, Actor, Actress, Dhyan Sreenivasan, Mukesh, Urvashi, Durga Krishna, Iyer In Arabia film's Mazhavil Poovayi song out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia