Police Booked | ഫുട്‌ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവം: 15 പേർക്കെതിരെ കേസെടുത്തു; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ; ദൃശ്യങ്ങൾ വൈറലായി

 


മലപ്പുറം: (KVARTHA) അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തിൽ 15 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഹസൻ ജൂനിയർ എന്ന താരത്തിന് നേരെ അതിക്രമം നടന്നത്. മർദിക്കുന്ന ദൃശ്യങ്ങൾ സഹിതം താരം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

Police Booked | ഫുട്‌ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവം: 15 പേർക്കെതിരെ കേസെടുത്തു; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ; ദൃശ്യങ്ങൾ വൈറലായി

ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക, വധശ്രമം, ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാണികളുടെ ഭാഗത്ത് നിന്ന് വംശീയ അധിക്ഷേപം ഉണ്ടായെന്നും താ
രം ആരോപിച്ചിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.


കാണികൾ 'ബ്ലാക് മങ്കി' എന്ന് വിളിച്ചു പ്രകോപ്പിച്ചെന്നും ചിലര്‍ കല്ലെടുത്ത് എറിഞ്ഞുവെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരളത്തിൽ കളിക്കാൻ ഭയമുണ്ടെന്നും സംഭവത്തിൽ ഐവറി കോസ്റ്റ് എംബസിക്ക് പരാതി നൽകുമെന്നും താരം അറിയിച്ചിട്ടുണ്ട്.

Keywords:  Police Booked, Ivory Coast, Crime, News, News-Malayalam-News, Kerala, Kerala-News, Malappuram, Attacked, Ivory Coast player attacked incident: 15 people booked.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia