Mohanlal | ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ഹൈകോടതി; താരത്തിന് ഹര്‍ജി നല്‍കാനാവില്ല; കീഴ്‌കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം

 


കൊച്ചി: (www.kvartha.com) ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ഹൈകോടതി. മോഹന്‍ലാലിനെതിരേ കേസില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും കേസ് എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് സര്‍കാര്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. 

എന്നാല്‍ അപേക്ഷ തള്ളിയ കോടതി മോഹന്‍ലാലിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.

Mohanlal | ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ഹൈകോടതി; താരത്തിന് ഹര്‍ജി നല്‍കാനാവില്ല; കീഴ്‌കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം

സര്‍കാറിന്റെ അപേക്ഷ തള്ളിയതിനെതിരെ മോഹന്‍ലാലിന് എങ്ങനെ ഹര്‍ജി നല്‍കാന്‍ കഴിയുമെന്ന് ഹൈകോടതി ചോദിച്ചു. തുടര്‍ന്ന് സര്‍കാറാണ് ഹര്‍ജി നല്‍കേണ്ടതെന്നും മോഹന്‍ലാലിന് അതിനുള്ള അവകാശമില്ലെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. 

മോഹന്‍ലാലിന്റെ നീക്കത്തില്‍ ഹൈകോടതി സര്‍കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. കീഴ്കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് താല്‍കാലികമായി ഒഴിവാക്കി തരണമെന്ന മോഹന്‍ലാലിന്റെ ആവശ്യവും ഇതോടൊപ്പം കോടതി നിരസിച്ചു.

Keywords: Ivory case: High court criticized actor Mohanlal, Kochi, News, Mohanlal, Cine Actor, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia