IUML | കോണ്‍ഗ്രസിലെ ഓരോ വ്യക്തികളും സംസാരിക്കുമ്പോള്‍ അതിന് ഒരേ സ്വരം ഉണ്ടാകണം; അത് എല്ലാ പാര്‍ടിക്കും ബാധകമാണ്; കെ സുധാകരന്റെ ആര്‍ എസ് എസ് പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി എംകെ മുനീര്‍

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) കോണ്‍ഗ്രസിലെ ഓരോ വ്യക്തികളും അവര്‍ സംസാരിക്കുമ്പോള്‍ അതിന് ഒരേ സ്വരം ഉണ്ടാകണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. അത് എല്ലാ പാര്‍ടിക്കും ബാധകമായിട്ടുള്ളതാണെന്നും എംകെ മുനീര്‍. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍ എസ് എസ് പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനമാണ് മുനീര്‍ നടത്തിയത്. ആര്‍ എസ് എസ് ചിന്തയുള്ളവര്‍ക്ക് പുറത്തുപോകാം എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്നും സുധാകരന്‍ നെഹ്‌റുവിന്റെ ചരിത്രം മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Aster_MIMS

IUML | കോണ്‍ഗ്രസിലെ ഓരോ വ്യക്തികളും സംസാരിക്കുമ്പോള്‍ അതിന് ഒരേ സ്വരം ഉണ്ടാകണം; അത് എല്ലാ പാര്‍ടിക്കും ബാധകമാണ്; കെ സുധാകരന്റെ ആര്‍ എസ് എസ് പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി എംകെ മുനീര്‍

മുനീറിന്റെ വാക്കുകള്‍:

'ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ആര്‍ എസ് എസ് ചിന്തയുള്ള, മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു എന്ന് തോന്നുന്നുവെങ്കില്‍ അവര്‍ക്ക് പുറത്തേക്ക് പോകാം എന്നാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിലെ ഓരോ വ്യക്തികളും അവര്‍ സംസാരിക്കുമ്പോള്‍ അതിന് ഒരേ സ്വരം ഉണ്ടാകണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. അത് എല്ലാ പാര്‍ടിക്കും ബാധകമായിട്ടുള്ളതാണ്.

വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്റു തയാറായി എന്ന കെ സുധാകരന്റെ പരാമര്‍ശം വിവാദമായിരുന്നു. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസിലായിരുന്നു സുധാകരന്റെ പരാമര്‍ശം. ഇതിനെതിരെയാണ് എംകെ മുനീര്‍ രംഗത്തെത്തിയത്.

Keywords: IUML wants Congress in Kerala to discuss its chief Sudhakaran’s statement on protecting RSS Shakhas, Kozhikode, News, Politics, IUML, Criticism, K.Sudhakaran, RSS, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia