കാസര്‍കോട്: (www.kvartha.com 03/10/2015) മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തലസ്ഥാനതല പ്രചരണത്തിന് കാസര്‍കോട് തുടക്കമായി. ശനിയാഴ്ച രാവിലെ കാസര്‍കോട് ടൗണ്‍ ഹാളില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ലീഗിന്റേത് നന്മയുടെ രാഷ്ട്രീയമാണെന്നും യു ഡി എഫ് സംസ്ഥാനത്ത് ജനക്ഷേമ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഫാസിസ്റ്റുകളെ സഹായിക്കുന്ന നടപടിയുമായി മുന്നോട്ട് പോവുകയാണെന്നും തങ്ങള്‍ പറഞ്ഞു.
ഫാസിസ്റ്റുകളേയും വിഭാഗീയത ഉണ്ടാക്കുന്നവരേയും ഒറ്റപ്പെടുത്തണം. സി പി എം നാടിനെ പിന്നോട്ട് നയിക്കുകയാണ്. തദ്വേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു ഡി എഫിലേയും മുസ്ലിം ലീഗിലേയും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ലീഗ് പ്രാദേശിക നേതാക്കളുടേയും ജനപ്രതിനിധികളുടേയും യോഗമാണ് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചത്. ടൗണ്‍ ഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു, ജില്ലാ ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.
Related News:
മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് കണ്‍വെഷന് ആവേശകരമായ തുടക്കം; സേട്ട് സാഹിബ് അവാര്‍ഡ് ഹമീദലി ശംനാട് ഏറ്റുവാങ്ങി
Keywords: Muslim League election propaganda begins, IUML, Conference, Shihab Thangal, IUML state wide election campaign started

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.