IUML New Seat | വയനാട് അല്ലെങ്കില്‍ കണ്ണൂര്‍; മൂന്നാം സീറ്റിനായി സമ്മര്‍ദം ശക്തമാക്കി മുസ്‌ലിം ലീഗ്; കെ എം ഷാജിയെ മുന്‍നിര്‍ത്തി അണിയറ നീക്കം തുടങ്ങി
Jan 24, 2024, 23:13 IST
/ ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) രാഹുല്‍ ഗാന്ധിയും കെ സുധാകരനും സിറ്റിങ് എം പിമാരായ വയനാട്, കണ്ണൂര്‍ സീറ്റുകളില്‍ മത്സരിക്കുന്നില്ലെങ്കില്‍ ഏതെങ്കിലും ഒരു സീറ്റ് തങ്ങള്‍ക്കു തരണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് നേതൃത്വം അണിയറ നീക്കങ്ങള്‍ തുടങ്ങി. യുഡിഎഫില്‍ മൂന്നാം സീറ്റിനായി പിടിമുറുക്കിയ ലീഗ് നേതൃത്വം തങ്ങള്‍ക്ക് സ്വാധീനമുളള ഈ രണ്ടു പാര്‍ലമെന്റ് മണ്ഡലങ്ങളാണ് നോട്ടമിട്ടിരിക്കുന്നത്. നിലവിലെ ദേശീയ സാഹചര്യത്തില്‍ മുസ്‌ലിംലീഗിന് സീറ്റുകള്‍ വര്‍ധിക്കേണ്ടത് അനിവാര്യമാണെന്നാണ്‌നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ യുഡിഎഫിന്റെ ശക്തികൂട്ടാന്‍ ഈ രണ്ടുസീറ്റുകളിലൊന്നു നല്‍കിയാല്‍ വിജയിക്കാന്‍ കഴിയുമെന്നാണ് മുസ്‌ലിം ലീഗിന്റെ പ്രതീക്ഷ. രണ്ടിടങ്ങളിലും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എം ഷാജിയുടെ പേരാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. കോണ്‍ഗ്രസിന് ഏറെ സ്വീകാര്യനായ നേതാവെന്ന പരിഗണന ഇക്കാര്യത്തില്‍ കെ. എം ഷാജിക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവായതിനാല്‍ കണ്ണൂരില്‍ സുധാകരന് പകരം കെ. എം ഷാജിയെ മത്സരിപ്പിക്കുന്നതില്‍ തടസങ്ങളൊന്നുമുണ്ടാകില്ലെന്നാണ് ലീഗ് നേതാക്കള്‍ നടത്തുന്ന അണിയറ ചര്‍ച്ചകളില്‍ നിന്നും ലഭിക്കുന്ന വിവരം.
വയനാട്ടുകാരനെന്ന പരിഗണന വയനാട് ലോക്‌സഭാ മണ്ഡലത്തിനായി കെ. എം ഷാജിക്കായി അവകാശവാദമുന്നയിക്കാന്‍ കാരണമായിട്ടുണ്ട്. ഇതിനുപകരമായി അഴീക്കോട് നിയോജക മണ്ഡലം കോണ്‍ഗ്രസിന് തിരിച്ചു നല്‍കാമെന്ന വാഗ്ദാനവും മുസ്‌ലിം ലീഗ് ഉയര്‍ത്തുന്നുണ്ട്. യു.ഡി. എഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെ തങ്ങളുടെ അജന്‍ഡയുമായി മുന്‍പോട്ടു പോകാനാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. നിലവില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ് മുസ്‌ലിം ലീഗ് ജനവിധി തേടുന്നത്. യു.ഡി.എഫില്‍ വരുന്ന 29-നാണ് മുസ്‌ലിംലീഗുമായുളള സീറ്റു ചര്‍ച്ച നടക്കുന്നത്.
: News, News-Malayalam-News, Kerala, Politics, Muslim League eyeing third seat for Lok Sabha elections.
കണ്ണൂര്‍: (KVARTHA) രാഹുല്‍ ഗാന്ധിയും കെ സുധാകരനും സിറ്റിങ് എം പിമാരായ വയനാട്, കണ്ണൂര്‍ സീറ്റുകളില്‍ മത്സരിക്കുന്നില്ലെങ്കില്‍ ഏതെങ്കിലും ഒരു സീറ്റ് തങ്ങള്‍ക്കു തരണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് നേതൃത്വം അണിയറ നീക്കങ്ങള്‍ തുടങ്ങി. യുഡിഎഫില്‍ മൂന്നാം സീറ്റിനായി പിടിമുറുക്കിയ ലീഗ് നേതൃത്വം തങ്ങള്‍ക്ക് സ്വാധീനമുളള ഈ രണ്ടു പാര്‍ലമെന്റ് മണ്ഡലങ്ങളാണ് നോട്ടമിട്ടിരിക്കുന്നത്. നിലവിലെ ദേശീയ സാഹചര്യത്തില്‍ മുസ്‌ലിംലീഗിന് സീറ്റുകള്‍ വര്‍ധിക്കേണ്ടത് അനിവാര്യമാണെന്നാണ്‌നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ യുഡിഎഫിന്റെ ശക്തികൂട്ടാന്‍ ഈ രണ്ടുസീറ്റുകളിലൊന്നു നല്‍കിയാല്‍ വിജയിക്കാന്‍ കഴിയുമെന്നാണ് മുസ്‌ലിം ലീഗിന്റെ പ്രതീക്ഷ. രണ്ടിടങ്ങളിലും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എം ഷാജിയുടെ പേരാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. കോണ്‍ഗ്രസിന് ഏറെ സ്വീകാര്യനായ നേതാവെന്ന പരിഗണന ഇക്കാര്യത്തില്‍ കെ. എം ഷാജിക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവായതിനാല്‍ കണ്ണൂരില്‍ സുധാകരന് പകരം കെ. എം ഷാജിയെ മത്സരിപ്പിക്കുന്നതില്‍ തടസങ്ങളൊന്നുമുണ്ടാകില്ലെന്നാണ് ലീഗ് നേതാക്കള്‍ നടത്തുന്ന അണിയറ ചര്‍ച്ചകളില്‍ നിന്നും ലഭിക്കുന്ന വിവരം.
: News, News-Malayalam-News, Kerala, Politics, Muslim League eyeing third seat for Lok Sabha elections.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.