മന്ത്രിസഭാ പുനഃസംഘടനാ വിഷയം ലീഗിന്റെ മുന്നിലില്ലെന്ന് കുഞ്ഞാലിക്കുട്ടി

 


ADVERTISEMENT

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ലീഗിന്റെ മുന്നില്‍ എത്തിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച  പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ ശ്രമിക്കുമെന്നും  പ്രശ്‌നപരിഹാരത്തിന് ലീഗ് മുന്‍കൈയെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭാ പുനഃസംഘടനാ വിഷയം ലീഗിന്റെ മുന്നിലില്ലെന്ന് കുഞ്ഞാലിക്കുട്ടി
ഘടകകക്ഷികളുമായി ഇതുസംബന്ധിച്ച ചര്‍ച്ച കോണ്‍ഗ്രസ് നടത്തിയിട്ടില്ലെന്നും  പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡുമായി സംസാരിക്കേണ്ട സാഹചര്യം വന്നാല്‍ ഇടപെടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Keywords:  Thiruvananthapuram, Kunhalikkutty, Congress, Ramesh Chennithala, Media, News, Muslim-League, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia