മതേതര വിശ്വാസികള്‍ ഒന്നിക്കാന്‍ സമയമായി: പ്രകാശ് കാരാട്ട്

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 13.06.2016) രാജ്യത്ത് വര്‍ഗീയ അജണ്ട നടപ്പിലാക്കി ഹിന്ദു രാഷ്ട്രം കൊണ്ടുവരാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിയെയും ബി ജെ പിയെയും ചെറുത്തു തോല്‍പ്പിക്കാന്‍ മതേതര വിശ്വാസികള്‍ ഒന്നിച്ചു നില്‍ക്കാന്‍ സമയമായെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മഞ്ചേരിയില്‍ ഇ എം എസ്സിന്റെ ലോകം ദേശീയ സെമിനാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


25 വര്‍ഷം മുമ്പ് ഇ എം എസ് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബി ജെ പി യുടെ ഹിന്ദുത്വ അജണ്ടയും അതുണ്ടാക്കാന്‍ പോകുന്ന അപകടവും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ഇന്ന് സത്യമായി പുലര്‍ന്നിരിക്കയാണ്. കോണ്‍ഗ്രസിന്റെ തെറ്റായ ഭരണവും അഴിമതിയുമാണ് ബി ജെ പി വളരാനും ഭരണത്തിലേറാനും കാരണമായത്.


മതേതര വിശ്വാസികള്‍ ഒന്നിക്കാന്‍ സമയമായി: പ്രകാശ് കാരാട്ട്ആസാമും കേരളവും നല്‍കുന്ന പാഠം അതാണ്. ആസാമില്‍ കോണ്‍ഗ്രസിന്റെ അഴിമതി ഭരണം തൂത്തെറിഞ്ഞ് ബി ജെ പിയും കേരളത്തില്‍ യു ഡി എഫിന്റെ അഴിമതി ഭരണത്തെ തുടച്ചു നീക്കി എല്‍ ഡി എഫും അധികാരത്തില്‍ വന്നു. രണ്ടു വര്‍ഷത്തെ മോഡി സര്‍ക്കാര്‍ ഭരണം രാജ്യത്തെ കര്‍ഷകരുടെയും തൊഴിലന്വേഷകരായ യുവാക്കളുടെയും നടുവൊടിച്ചു.


കര്‍ഷകര്‍ കാലികളെ വില്‍ക്കാന്‍ കഴിയാതെ തുറന്നുവിട്ടു. ആയിരക്കണക്കിന് കാലികള്‍ ചത്തൊടുങ്ങി. ബി ജെ പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കാളയിറച്ചി നിരോധിച്ചു.


മുസ്ലിംകളെയും മറ്റു ന്യൂനപക്ഷങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും രാജ്യത്തു നിന്നും തുടച്ചു നീക്കാനുള്ള ഹിന്ദുത്വ അജണ്ടയാണ് മോഡിയും ബി ജെ പിയും നടപ്പാക്കുന്നത്. ഇതിനെ ചെറുത്തു തോല്‍പ്പിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും ജനം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്ക് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമാപന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. കെ ടി ജലീല്‍ പ്രഭാഷണം നടത്തി.


Keywords: CPM, Prakash Karat, LDF, K.T Jaleel, BJP, RSS, India, Malappuram, Kerala, Secular, Muslims, EMS Seminar, Manjeri.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia