Bail Rejected | കതിരൂരിലെ ഭര്‍തൃവീട്ടില്‍ ഐടി പ്രൊഫഷനലായ യുവതി ജീവനൊടുക്കിയെന്ന സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിന് ജാമ്യം നിഷേധിച്ചു

 


തലശേരി: (KVARTHA) പിണറായി പടന്നക്കരയിലെ ഐടി പ്രൊഫഷനലായ യുവതി കതിരൂര്‍ നാലാം മൈലിലെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയെന്ന കേസിലെ പ്രതിയായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തലശേരി കോടതി തളളി. ആത്മഹത്യാ പ്രേരണാകുറ്റത്തിന് റിമാന്‍ഡിലായ ഭര്‍ത്താവ് കതിരൂര്‍ നാലാം മൈല്‍ മാധവി നിലയത്തില്‍ സചിന്റെ ജാമ്യാപേക്ഷയാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി തളളിയത്.
   
Bail Rejected | കതിരൂരിലെ ഭര്‍തൃവീട്ടില്‍ ഐടി പ്രൊഫഷനലായ യുവതി ജീവനൊടുക്കിയെന്ന സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിന് ജാമ്യം നിഷേധിച്ചു

നവവധുവായ മേഘയ്ക്കെതിരെ നടന്ന ഗാര്‍ഹിക പീഡനത്തിന്റെ തെളിവുകള്‍ നിരത്തി പബ്ലിക് പ്രൊസിക്യൂടര്‍ അഡ്വ കെ അജിത് കുമാര്‍ നടത്തിയ വാദത്തിനൊടുവിലാണ് കോടതി ജാമ്യാപേക്ഷ തളളിയത്. കോളിളക്കം സൃഷ്ടിച്ച മേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് പിണറായി പടന്നക്കര സ്വദേശി മനോഹരന്‍ അന്വേഷണമാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

തുടര്‍ന്നാണ് കേസ് അന്വേഷണം കതിരൂര്‍ പൊലീസില്‍ നിന്നും കണ്ണൂര്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. കോഴിക്കോട്ടെ ഐടി പ്രൊഫഷനലായ മേഘയെ പ്രണയവിവാഹത്തിനു ശേഷം ഭര്‍ത്താവ് സചിന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നായിരുന്നു ബന്ധുക്കളുടെ പരാതി.

പൊലീസ് അന്വേഷണത്തില്‍ സചിന്‍ മേഘയെ അതിക്രൂരമായി മര്‍ദിച്ചതായി തെളിഞ്ഞിരുന്നു. സംഭവദിവസം കണ്ണൂരിലെ ഭര്‍തൃബന്ധുവിന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞു പതിനൊന്നു മണിയോടെ മേഘയും സചിനും ഭര്‍തൃവീട്ടിലെത്തുകയും തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും സചിന്‍ മര്‍ദിക്കുകയും ചെയ്തതായും പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവതി വീടിന്റെ ഒന്നാം നിലയിലെ ബെഡ് റൂമിലെ ജനലില്‍ ഷാള്‍ കൊണ്ടു കെട്ടി തൂങ്ങിമരിച്ചതെന്നാണ് പൊലീസിന്റെ അന്വേഷണ റിപോര്‍ട്.

Keywords: IT professional's suicide case; Court denied husband's bail, Kannur, News, IT professional, Suicide Case, Court, Rejected, Bail, Megha, Sachin, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia