Dr. M Leelavati | ഡോ. എം ലീലാവതി കേന്ദ്ര സാഹിത്യ അകാദമി ഫെലോഷിപ് ഏറ്റുവാങ്ങി

 


കൊച്ചി: (www.kvartha.com) ഡോ. എം ലീലാവതി കേന്ദ്ര സാഹിത്യ അകാദമി ഫെലോഷിപ് ഏറ്റുവാങ്ങി. പ്രിയമുള്ള സ്മരണകള്‍ നിറഞ്ഞുനിന്ന വേദിയില്‍ വച്ചാണ് അവര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. സാഹിത്യ നായകര്‍ ഉള്‍പെടെ നിരവധി പേര്‍ നിറഞ്ഞ സദസില്‍ സാഹിത്യ അകാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാറാണ് ഫെലോഷിപ് സമര്‍പ്പിച്ചത്. 

Dr. M Leelavati | ഡോ. എം ലീലാവതി കേന്ദ്ര സാഹിത്യ അകാദമി ഫെലോഷിപ് ഏറ്റുവാങ്ങി

മലയാളത്തിലെ പ്രമുഖ വിമര്‍ശകയും എഴുത്തുകാരിയുമായ ലീലാവതി എല്ലാ മേഖലയിലും ആത്മാര്‍ഥത പുലര്‍ത്തിയെന്നും അത്തരം വ്യക്തികള്‍ അപൂര്‍വമാണെന്നും ചന്ദ്രശേഖര കമ്പാര്‍ പറഞ്ഞു.

ജീവിതയാത്രയിലെ ഗുരുനാഥന്മാരെയും അഭ്യുദയകാംക്ഷികളെയും അന്തരിച്ച ഭര്‍ത്താവ് സി പി മേനോനെയും മക്കളെയുമെല്ലാം പരാമര്‍ശിച്ചായിരുന്നു ടീചറുടെ മറുപടി പ്രസംഗം.

'ഈ അവസരത്തില്‍ 1965-ല്‍ ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാരം മഹാകവി ജി ശങ്കരക്കുറുപ്പിന് ലഭിച്ച സന്ദര്‍ഭം ഓര്‍മ വരുന്നു. എന്റെ സാഹിത്യ പ്രവര്‍ത്തനത്തെ പലരും സഹായിച്ചു. കവിതയെ സ്നേഹിച്ചിരുന്ന അമ്മയായിരുന്നു എന്റെ ആദ്യ ഗുരു. അവര്‍ നോടുബുകില്‍ പകര്‍ത്തിവെച്ചിരുന്ന കവിതകളായിരുന്നു സാഹിത്യത്തിലേക്ക് എന്നെ നടത്തിയത്. പിന്നെയും നിരവധി ഗുരുക്കന്മാര്‍ വന്നു.

'മാതൃഭൂമി' ആഴ്ച പതിപ്പില്‍ എഴുതാന്‍ എന്‍ വി കൃഷ്ണവാരിയര്‍ വേണ്ടത്ര ഇടം നല്‍കി. എന്റെ സാഹിത്യം വളര്‍ന്നത് എല്ലാ അര്‍ഥത്തിലും 'മാതൃഭൂമി'യുടെ മണ്ണിലാണ് എന്നും ലീലാവതി പറഞ്ഞു.

Keywords: ‘It is not seen as a personal achievement, it is recognition for Malayalam’: Dr. M Leelavati, Kochi, News, Award, Winner, Kerala, Writer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia