K N Balagopal l 'അഭിപ്രായം പറയുന്നത് ഉചിതമല്ല': തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കരുതലോടെ പ്രതികരിച്ച് ധനമന്ത്രി
Oct 26, 2022, 15:35 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) തനിക്കെതിരെ നടപടി കൈക്കൊള്ളാന്‍
ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ കരുതലോടെ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് പറഞ്ഞ ധനമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഒരു തരത്തിലുള്ള വിമര്‍ശനവും നടത്തിയില്ല.
ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ കരുതലോടെ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് പറഞ്ഞ ധനമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഒരു തരത്തിലുള്ള വിമര്‍ശനവും നടത്തിയില്ല.
'ഞാന്‍ കത്ത് കണ്ടിട്ടില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കത്തിടപാട് നേരിട്ടാണ്. മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയിട്ടുണ്ട്. ഭരണഘടനാപരമായ കാര്യങ്ങള്‍ അതിലുണ്ട്. ഇന്‍ഡ്യയില്‍ തന്നെ ഇത്രയും സംഭവങ്ങള്‍ ഉണ്ടോ എന്നറിയില്ല. പറഞ്ഞതിന്റെ മെറിറ്റിലേക്ക് പോകുന്നില്ല. ഞാന്‍ ഇതിനകത്ത് അഭിപ്രായം പറയുന്നത് ഉചിതമല്ല' എന്നാണ് കത്തിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് മന്ത്രിയുടെ പ്രതികരണം.
ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്നും ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സര്‍വലകശാല വിസിമാരുടെ രാജി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഒരു പരിപാടിക്കിടെ ബാലഗോപാല്‍ നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പ്രീതി പിന്‍വലിച്ചത്.
ഇതിന് പ്രീതിപിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും തുടര്‍ നടപടിയുടെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.
Keywords: 'It is not appropriate to comment' K N Balagopal reacts cautiously to Governor's action, Thiruvananthapuram, News, Politics, Governor, Letter, Chief Minister, Pinarayi-Vijayan, Trending, Media, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

