കോവിഡ് വ്യാപനം: എ, ബി വിഭാഗത്തില്‍പെടുന്ന പ്രദേശങ്ങളിലെ സര്‍കാര്‍ ഓഫിസുകളില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയാല്‍ മതി, സി യില്‍ 25 ഉം, ഡി യില്‍ അവശ്യ സര്‍വീസ് മാത്രമെന്നും മുഖ്യമന്ത്രി
Jul 23, 2021, 19:03 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 23.07.2021) കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എ, ബി വിഭാഗത്തില്‍പെടുന്ന പ്രദേശങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍കാര്‍ ഓഫിസുകള്‍, പബ്ലിക് ഓഫിസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമിഷന്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയാല്‍ മതിയാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
സി വിഭാഗത്തില്‍പെടുന്ന പ്രദേശത്ത് 25% ഉദ്യോഗസ്ഥര്‍. കാറ്റഗറി ഡിയില്‍ അവശ്യ സര്‍വീസ് മാത്രം. എ, ബി പ്രദേശങ്ങളില്‍ ബാക്കിവരുന്ന 50% ഉദ്യോഗസ്ഥരും സിയിലെ 75% ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഉണ്ടാകണമെന്നും അവര്‍ക്ക് അതിനുള്ള ചുമതല നല്‍കാന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡി വിഭാഗത്തില്‍ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങള്‍ ക്ലസ്റ്ററായി തിരിച്ച് മൈക്രോ കണ്ടൈന്‍മെന്റ് സോണാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Thiruvananthapuram, News, Chief Minister, Pinarayi Vijayan, Press meet, Government-employees, District Collector, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

