Anticipatory Bail | ഐ എസ് ആര്‍ ഒ ചാരക്കേസ്: സിബി മാത്യൂസ് അടക്കമുള്ള പ്രതികള്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈകോടതി
Jan 20, 2023, 16:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) വിവാദമായ ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബി മാത്യൂസ് അടക്കമുള്ള ആറ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉപാധികളോടെ ഹൈകോടതിയുടെ മുന്‍കൂര്‍ ജാമ്യം.
ഒന്നാം പ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത്, നാലാം പ്രതിയും മുന്‍ ഡിജിപിയുമായ സിബി മാത്യൂസ്, ഏഴാം പ്രതി മുന്‍ ഐബി ഡെപ്യൂടി ഡയറക്ടര്‍ ആര്‍ബി ശ്രീകുമാര്‍, 11-ാം പ്രതി പിഎസ് ജയപ്രകാശ്, വി കെ മണി അടക്കമുള്ളവര്‍ക്കാണ് ജസ്റ്റിസ് കെ ബാബു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികള്‍ വെവ്വേറെ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചത്.
വിദേശയാത്രക്ക് അനുമതിയില്ല, കേസുമായി ബന്ധപ്പെട്ട് ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണം, ഒരു ലക്ഷം രൂപ ബോന്‍ഡ് കെട്ടണം, രാജ്യംവിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി മുന്നോട്ടുവെച്ചത്. ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ രെജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്.
2022 ഡിസംബര്‍ രണ്ടിനാണ് ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ പ്രതിയാക്കി ചിത്രീകരിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ 2021ല്‍ കേരള ഹൈകോടതി പ്രതികള്‍ക്ക് നല്‍കിയ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയത്.
കൂടാതെ, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും ഹൈകോടതിയുടെ പരിഗണനക്ക് വിട്ടു. കേസില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എംആര്‍ ശാ, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വിഷയം പുതിയതു പോലെ പരിഗണിക്കാന്‍ ഹൈകോടതിയോട് നിര്‍ദേശിക്കുകയായിരുന്നു.
Keywords: ISRO espionage case: Kerala HC grants anticipatory bail to 6 accused, including former Kerala, Gujarat DGPs, Kochi, News, High Court of Kerala, ISRO, Supreme Court of India, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.