SWISS-TOWER 24/07/2023

Diagnosed Cancer | 'സ്‌കാനിങ്ങില്‍ വയറ്റിലാണ് കണ്ടെത്തിയത്'; താന്‍ അര്‍ബുദബാധിതനെന്ന് തുറന്നുപറഞ്ഞ് ഇസ്രോ മേധാവി എസ് സോമനാഥ്

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) അര്‍ബുദബാധിതനാണെന്ന് തുറന്നുപറഞ്ഞ് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്‍ഡ്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസമാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇപ്പോള്‍ രോഗത്തില്‍നിന്ന് മുക്തി നേടിയതായും എസ് സോമനാഥ് പറഞ്ഞു. 2023 സെപ്തംബര്‍ 2-നാണ് ആദിത്യ എല്‍1 വിക്ഷേപിക്കുന്നത്.

'ചാന്ദ്രയാന്‍ -3 ദൗത്യം നടക്കുന്ന സമയത്താണ് തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായത്. ആ ഘട്ടത്തില്‍ ചികിത്സയും പരിശോധനയും ഉണ്ടായിരുന്നുവെങ്കിലും അത് കാന്‍സര്‍ ആണെന്ന് വ്യക്തമായിരുന്നില്ല. ആദിത്യ-എല്‍1 വിക്ഷേപിച്ച അന്നാണ് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിക്കുന്നത്. അത് തനിക്കും കുടുംബത്തിനും ഞെട്ടലുണ്ടാക്കി' - സോമനാഥ് പറയുന്നു.

Diagnosed Cancer | 'സ്‌കാനിങ്ങില്‍ വയറ്റിലാണ് കണ്ടെത്തിയത്'; താന്‍ അര്‍ബുദബാധിതനെന്ന് തുറന്നുപറഞ്ഞ് ഇസ്രോ മേധാവി എസ് സോമനാഥ്

സ്‌കാനിങ്ങില്‍ വയറ്റിലാണ് കാന്‍സര്‍ ബാധയുള്ളത് കണ്ടെത്തിയത്. അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചതോടെ തുടര്‍പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ചെന്നൈയിലേക്ക് പോയി. ചികിത്സയ്ക്കും പിന്നീട് കീമോതെറാപിക്കും വിധേയനായി. ശസ്ത്രക്രിയയും നടത്തി. നാല് ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. അഞ്ചാം ദിവസം ശാരീരിക വേദനകളൊന്നും ഇല്ലാത്തതിനാല്‍ ജോലിയില്‍ പ്രവേശിച്ചെന്നും സോമനാഥ് വ്യക്തമാക്കി.

പൂര്‍ണമായ രോഗമുക്തി സാധ്യമാണോ എന്നത് നിശ്ചയമില്ല. പരിശോധനകള്‍ തുടരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം ഇസ്രോ ചെയര്‍മാനെന്ന നിലയ്ക്ക് താന്‍ തന്റെ ജോലികള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: News, Kerala, Kerala-News, Malayalam-News, ISRO Chief, S Somnath, Diagnosed, Cancer, Aditya L-1, Launch Day, Interview, ISRO Chief S Somnath diagnosed with cancer on Aditya L-1 launch day.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia