Safety | ഇതൊക്കെയാണ് സ്ത്രീ സുരക്ഷക്കായി ഇസ്ലാമിന്റെ മുൻകരുതലുകൾ; ശ്രദ്ധേയമായി റഹ്‍മതുല്ല സഖാഫിയുടെ ഫേസ്‌ബുക് പോസ്റ്റ് 

 
Rahmathulla Saqafi discussing Islamic guidelines for women's safety.
Rahmathulla Saqafi discussing Islamic guidelines for women's safety.

Photo Credit: Facebook/ Rahmathullah Saquafi Elamaram

● 'ഇസ്ലാം സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നു'.
● 'ലൈംഗിക അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുണ്ട്'.
● 'അന്യരായ സ്ത്രീയും പുരുഷനും തനിച്ചാകരുത്'.
● 'എല്ലാ ചടങ്ങുകളും സ്ത്രീ സൗഹൃദമായിരിക്കണം'.

കോഴിക്കോട്: (KVARTHA) ഇസ്ലാമിലെ പെരുമാറ്റ ചട്ടങ്ങളൊന്നും സ്ത്രീ വിരുദ്ധമല്ലെന്നും മറിച്ച് അവരുടെ സുരക്ഷക്കായുള്ള മുൻകരുതലുകളാണെന്നും ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ റഹ്‍മതുല്ല സഖാഫി എളമരം. സ്ത്രീകൾ ആക്രമിക്കപ്പെടരുത്, മാനഭംഗത്തിനിരയാവരുത് എന്ന കാര്യത്തിൽ മതങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അഭിപ്രായ വ്യത്യാസമുണ്ടാകാൻ സാധ്യതയില്ലെന്ന് അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നതായി കാണാം. പരിഹാരത്തെക്കുറിച്ച് പറയുമ്പോൾ വീക്ഷണ വ്യത്യാസങ്ങൾ ഉണ്ടാകാം. ശക്തമായ നിയമനിർമ്മാണവും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും അനിവാര്യമാണെന്ന് ഏറെക്കുറെ എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. 

ഇസ്ലാം ഈ വിഷയത്തിൽ കൂടുതൽ കർശന നിലപാട് സ്വീകരിക്കുന്നു. പരസ്പര സമ്മതത്തോടുള്ളതും അല്ലാത്തതുമായ വ്യഭിചാരത്തെ ഇസ്ലാം വിലക്കുന്നു. കുറ്റം തെളിഞ്ഞാൽ ശക്തമായ ശിക്ഷ ഉറപ്പാക്കുന്നു. അതോടൊപ്പം സ്ത്രീകൾ ആക്രമിക്കപ്പെടാതിരിക്കാൻ ചില മുൻകരുതൽ നിർദേശങ്ങളും ഇസ്ലാം മുന്നോട്ട് വെക്കുന്നു എന്ന് അദ്ദേഹം പറയുന്നു.

ഈ മുൻകരുതലുകളിൽ പ്രധാനമായ ചിലത് അദ്ദേഹം എടുത്തു പറഞ്ഞു. പത്ത് വയസ്സായ മകളും പിതാവും ഒരുമിച്ചും, മാതാവും പത്ത് വയസ്സുള്ള മകനും ഒരു ബെഡിലും ഉറങ്ങാൻ പാടില്ല. ഇതേ പ്രായത്തിലുള്ള സഹോദര സഹോദരിമാരെയും ഒരുമിച്ചുറങ്ങാൻ അനുവദിക്കരുത്. സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളിൽ ഭൂരിഭാഗവും സ്വന്തം വീടുകളിൽ നിന്നാണെന്ന് റിപ്പോർട്ടുകളുണ്ട് എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. 

അന്യരായ സ്ത്രീയും പുരുഷനും തനിച്ചാകരുത്, അത്യാവശ്യമാണെങ്കിൽ കൂടുതൽ പേരുണ്ടെങ്കിൽ വിരോധമില്ല. അന്യ സ്ത്രീ പുരുഷന്മാർ നിർബന്ധിത സാഹചര്യത്തിലല്ലാതെ ഇടകലർന്ന് പെരുമാറരുത്. സ്ത്രീകൾക്ക് വീട്ടിലിരുന്ന് നമസ്കരിക്കുന്നതാണ് ഉത്തമം എന്നതിനാൽ പള്ളിയിൽ പുരുഷന്മാർക്കൊപ്പം പോകേണ്ടതില്ല. വ്യായാമം പോലുള്ള കാര്യങ്ങളും വീട്ടിലിരുന്ന് ചെയ്യാവുന്നതാണ്. അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം.

അന്യ പുരുഷന്മാർ ഉള്ള സ്ഥലത്തേക്ക് പോകേണ്ടി വരുമ്പോൾ ശരീരം നന്നായി മറയ്ക്കണം. എല്ലാ ചടങ്ങുകളും സ്ത്രീ സൗഹൃദമായിരിക്കണം. അവർക്ക് സ്വസ്ഥമായി ഇരിക്കാനും ഭക്ഷണം കഴിക്കാനും പ്രത്യേക സൗകര്യങ്ങൾ വേണം. പ്രത്യേക വഴി ഒരുക്കി ഞരമ്പ് രോഗികളിൽ നിന്ന് സംരക്ഷണം നൽകണം. വിസർജ്ജനത്തിനും ശുചീകരണത്തിനും സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങൾ ഉണ്ടാകണം. ഈ പെരുമാറ്റ ചട്ടങ്ങളൊന്നും സ്ത്രീ വിരുദ്ധമല്ലെന്നും മറിച്ച് അവരുടെ സുരക്ഷക്കായുള്ള മുൻകരുതലുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. 

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണെന്ന തത്വം പോലെ, പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുൻപ് മുൻകരുതൽ എടുക്കുന്നതാണ് ബുദ്ധി. ഇതിനെ സ്ത്രീകളോടുള്ള വിവേചനമായി വിലയിരുത്തുന്നവരെയാണ് ചികിത്സിക്കേണ്ടതെന്നും റഹ്‌മത്തുല്ല സഖാഫി കൂട്ടിച്ചേർത്തു.

സ്ത്രീകൾ അന്യപുരുഷന്മാരുമായി ഇടകലർന്ന് വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ നിലപാടിനെ എം വി ഗോവിന്ദൻ വിമർശിച്ചതും ഇതിന് മറുപടിയുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മറുപടിയുമായി രംഗത്ത് വരികയും ചെയ്ത സാഹചര്യത്തിൽ റഹ്‌മത്തുല്ല സഖാഫിയുടെ പോസ്റ്റിന് ഏറെ പ്രധാന്യമുണ്ട്.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

സ്ത്രീകൾ ആക്രമിക്കപ്പെടരുത്, മനാഭംഗത്തിനിരയാവരുത്.ഇതിൽ മതങ്ങൾക്കോ രാഷ്ട്രീയപ്പാർട്ടികൾക്കോ അഭിപ്രായവ്യത്യാസമുണ്ടാവാൻ സാധ്യതയില്ല. പക്ഷെ നാഷണൽ ക്രൈയിം റെക്കോഡ്സ് ബ്യൂറോ നൽകുന്ന കണക്ക് പരിശോധച്ചാൽ ഓരോ വർഷവും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടിവരികയാണ്. പരിഹാരത്തെ കുറിച്ച് പറയുമ്പോൾ വീക്ഷണ വ്യത്യാസങ്ങൾ ദർശിക്കാൻ സാധിക്കും.

Rahmathulla Saqafi discussing Islamic guidelines for women's safety. 

ശക്തമായ നിയമനിർമാണവും അതു നടപ്പാക്കാനുള്ള ഇച്ഛാശക്തിയും വേണമെന്ന ത് ഏറെക്കുറെകുറെ എല്ലാവരും യോജിക്കു ന്ന കാര്യമായിരിക്കും. ഇസ്‌ലാം അക്കാര്യ ത്തിൽ കുറച്ചുകൂടി കർശനമാണ്. പരസ്പരംസഹകരിച്ചുള്ളതും അല്ലാത്തതുമാ യ വ്യഭിചാരത്തെയും വിലക്കുന്നു. അത് തെളിഞ്ഞാൽ ശക്തമായ ശിക്ഷയും ഉറപ്പാക്കുന്നു. അതോടൊപ്പം സ്ത്രീകൾ ആക്രമിക്കപ്പെടാതിരിക്കാൻ ചില മുൻകരു തൽ നിർദേശിക്കുന്നു.അതിൽ ചിലത് താഴെ കുറിക്കുന്നു.

1-പത്തു വയസ്സായ മകളും പിതാവും ഒന്നിച്ചു റങ്ങരുത്. അപ്രകാരം മാതാവും പത്തു വയസ്സുള്ള മകനും ഒരുബെഡിൽ ഉറങ്ങാൻ പാടില്ല. ഇതേ പ്രായമുള്ള സഹോദര സഹോദരിമാരെയും ഒന്നിച്ചുറങ്ങാൻ അനുവദിക്കരുത്.(സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ മൂന്നിൽ ഒന്ന് സ്വന്തം കുടുംബങ്ങളിൽ നിന്നാണ് എന്ന് റിപ്പോർട്ടുണ്ട് ) 

2- അന്യരായ സ്ത്രീയും പുരുഷനും ഒരിടത്ത് തനിച്ചാവരുത്. അത്യാവശ്യത്തിനാണെങ്കിൽ കൂടുതൽ പേരുണ്ടെങ്കിൽ വിരോധമില്ല. 

3 -നിർബന്ധിത സാഹചര്യത്തിലല്ലാതെ അന്യസ്‌ത്രീ പുരുഷന്മാർ ഇടകലർന്ന് പെരുമാറരുത്. നിസ്കാരം സ്ത്രീകൾക്ക് വീട്ടിലാണ് ഉത്തമം എന്നതിനാൽ ആണുങ്ങൾക്കൊപ്പം പള്ളിയിൽ ചെന്ന് നിർവഹിക്കാൻ പാടില്ല. വ്യായാമം പോലുള്ളവ വീട്ടിൽ വെച്ച് ചെയ്യാവുന്ന കാര്യമാകയാൽ അന്യ പുരുഷന്മാരോടൊപ്പം ചെയ്യാൻ പാടില്ല. അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം.

4-അന്യപുരുഷൻമാർ ഉള്ള സ്ഥലത്തേക്ക് പോകേണ്ടിവരുമ്പോൾ ശരീരം നന്നായി മറക്കണം. 

5- എല്ലാചടങ്ങുകളും സ്ത്രീ സൗഹൃദ മായിരിക്കണം. അവർക്ക് സ്വസ്തമായി ഇരിക്കാനും, ഭക്ഷണം കഴിക്കാനും പ്രത്യേക സൗകര്യംവേണം. 

6- പ്രത്യേക വഴിഒരുക്കി ഞരമ്പ് രോഗികളിൽ നിന്ന് സംരക്ഷണം നൽകണം. 

7- വിസർജനത്തിനും ശുചീകരണത്തിനും സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കും വിധമുള്ള സൗകര്യങ്ങൽ വേണം.

ഈ പെരുമാറ്റചട്ടങ്ങളൊന്നും സ്ത്രീവിരുദ്ധമല്ല. മറിച്ച് അവരുടെ സുരക്ഷക്കായുള്ള മുൻകരുതലുകളാണ്. രോഗം വന്നിട്ട് ചികിൽസിക്കലല്ല, വരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കലാണ് ബുദ്ധി.ഇനി ഇതിനെ സ്ത്രീകളോടുള്ള വിവേചനമായി വിലയിരുത്തുന്നവരുണ്ടെങ്കിൽ അവരെയാണ് ചികിൽസിക്കേണ്ടത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Rahmathulla Saqafi's Facebook post highlights Islamic precautionary measures for women's safety amidst rising concerns about violence against women. The post emphasizes Islam's strict stance against sexual offenses and advocates for protective guidelines.

#WomensSafety #Islam #PrecautionaryMeasures #SocialIssues #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia