സ്വപ്നാ സുരേഷ്; സ്വര്ണക്കടത്തുകാരി, വ്യാജരേഖ കേസിലെ പ്രതി, യു എ ഇ കോണ്‍സുലേറ്റിലെ ജീവനക്കാരി, പല വേഷം പല മുഖം
Jul 9, 2020, 19:33 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 09.07.2020) യു എ ഇ കോണ്‍സുലേറ്റിലേക്ക് കഴിഞ്ഞയാഴ്ച വന്ന നയതന്ത്ര ബാഗില്‍ നിന്ന് 30 കിലോ സ്വര്‍ണം പിടിച്ചെടുത്തതോടെയാണ് സ്വപ്നാ സുരേഷ് എന്ന യുവതി മാധ്യമങ്ങളില്‍ നിറയുന്നത്. അതോടെ സ്വര്ണക്കടത്തുകാരി, വ്യാജരേഖ കേസിലെ പ്രതി, യു എ ഇ കോണ്‍സുലേറ്റിലെ ജീവനക്കാരി, ഐ ടി വകുപ്പിലെ കരാര്‍ ജീവനക്കാരി അങ്ങനെ സ്വപ്നയുടെ പല പല വേഷങ്ങളും പുറത്ത് വന്നു. പല സ്ഥാപനങ്ങളിലെയും തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ എങ്ങനെയാണ് ഒരു സ്വപ്നം പോലെ സ്വപ്നാ സുരേഷ് നടന്ന് കയറിയത്. കഴിവുകൊണ്ടോ, സ്വാധീനം കൊണ്ടോ? പലകഥകളും പലരും പറയുന്നു. കള്ളക്കടത്ത് കേസ് അന്വേഷണം ആരംഭിക്കും മുമ്പേ സ്വപ്ന ഒളിവില്‍ പോയി. ഇതുവരെ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. അതിനിടെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യവും നല്കി. ഒരു പകല്‍ കിനാവുപോലെ വിചിത്രമായ സംഭവങ്ങള്‍...
ദുബയില്‍ നിന്ന് കേരളത്തിലേക്ക് പറന്നിറങ്ങുന്നു
ദുബയില്‍ ജനിച്ച് വളര്‍ന്ന സ്വപ്ന 2013ലാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. അച്ഛന്റെ വീട് ബാലരാമപുരത്ത്. ആ വര്‍ഷം തന്നെ എയര്‍ ഇന്ത്യ സ്റ്റാറ്റ്സില്‍ എച്ച് ആര് എക്സിക്യൂട്ടീവായി പ്രവേശിക്കുന്നു. അവിടുത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനൊപ്പം എയര്‍പോര്‍ട്ട് ജീവനക്കാരനെതിരെ ലൈംഗിക അതിക്രമ പരാതി നല്കുന്നു. അതും മറ്റൊരു ജീവനക്കാരിയുടെ വ്യാജ ഒപ്പിട്ടിട്ട്. ഇത്തരത്തില്‍ 17 സ്ത്രീകളുടെ വ്യാജ ഒപ്പിട്ട് പരാതി നല്‍കിയത്. ആരോപണവിധേയനായ ഉദ്യോഗസ്ഥന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും സ്വപ്നയുടെ വലയത്തില്‍ അകപ്പെട്ട ചില അന്വേഷണ ഉദ്യോഗസ്ഥര്‍ അതൊക്കെ കാറ്റില്‍ പറത്തി. പക്ഷെ, ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ച് സ്വപ്നയ്ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
യു എ ഇ കോണ്‍സുലേറ്റിലേക്ക് വഴി തുറന്നത് അറബി
2016ല്‍ തിരുവനന്തപുരത്ത് യു എ ഇ കോണ്‍സുലേറ്റ് ആരംഭിച്ചപ്പോള്‍, ജനറലിന്റെ സ്റ്റാഫില്‍ കയറിക്കൂടി. അറബിയും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവാണ് സ്വപ്നയ്ക്ക് ഭാഗ്യമായത്. സംസ്ഥാനത്ത് നിന്ന് ലക്ഷക്കണക്കിന് മലയാളികളാണ് യു എ ഇയിലുള്ളത്. അതിനാല്‍ കോണ്‍സുലേറ്റില്‍ ഒരു മലയാളിയുള്ളത് യു എ ഇയ്ക്കും കേരള സര്‍ക്കാരിനും സഹായമായി. ഈ കാലത്ത് രാഷ്ട്രീയ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയ ഉന്നതരുമായി അടുത്തബന്ധം പുലര്‍ത്തി. താന്‍ നയതന്ത്ര ഉദ്യോഗസ്ഥയാണെന്ന് പലരോടും പറഞ്ഞതായും കേള്‍ക്കുന്നു. അങ്ങനെയിരിക്കെ എയര്‍ ഇന്ത്യയിലെ കേസിനെ കുറിച്ചുള്ള വിവരം കോണ്‍സുലേറ്റിലെത്തി. അതോടെ അവിടെ നിന്ന് പുറത്താക്കി.
ശിവശങ്കര്‍ തുണച്ചോ?
കോണ്‍സുലേറ്റില്‍ നിന്ന് ഇറങ്ങിയ സ്വപ്ന നേരെ ചെന്ന് കയറിയത് സംസ്ഥാന ഐ ടി വകുപ്പിന്റെ കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിലേക്കാണ്. വലിയ സാലറിയില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ വിലസി. ഇതിന് ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ വഴിവിട്ട് സഹായിച്ചെന്നാണ് ആരോപണം. അതേസമയം ബിരുദദാരിയായ സ്വപ്നയ്ക്ക് മതിയായ യോഗ്യത ഉണ്ടായിരുന്നെന്നാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സഹോദരന് പറയുന്നത് സ്വപ്ന പത്താംക്ലാസ് പോലും കടന്നിട്ടില്ലെന്നാണ്. സ്വപ്നയുടെ കൂടെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്നയാള്‍ പറയുന്നത് പ്ലസ്ടു കഴിഞ്ഞെന്നാണ്. അതിനാല്‍ ഏതാണ് സത്യമെന്ന് സ്വപ്നയ്ക്ക് മാത്രമേ പറയാനാകൂ. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം കഴിയുകയായിരുന്നെന്നും വിവാഹമോചനം നേടിയെന്നും അറിയുന്നു. മകള്‍ ഡിഗ്രി രണ്ടാം വര്‍ഷവും മകന് മൂന്നാം ക്ലാസിലും പഠിക്കുന്നു.
മൊത്തത്തില്‍ എന്തൊക്കെയോ ദുരൂഹത തുടക്കം മുതല്‍ സ്വപ്നയിലുണ്ട്. അതിന്റെ ചുരുളഴിക്കാന്‍ കസ്റ്റംസിനേ കഴിയൂ....
Keywords: Swapna Suresh, UAE, Kerala, Air India, Crime branch, Travel agency, IT Department, Marketing, Graduate, Dubai, Is Swapna Suresh has many faces?.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.