Financial crisis | ഒടിഞ്ഞു തുടങ്ങിയോ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല്? ശമ്പളം മുടങ്ങിയതിലൂടെ പുറത്തുവരുന്നത് റെഡ് സിഗ്‌നല്‍, കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ വഴിമുട്ടും

 


 _നവോദിത്ത് ബാബു_

കണ്ണൂര്‍: (KVARTHA) സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങിയതും കേരളത്തിന്റെ ദയനീയ സാമ്പത്തിക അവസ്ഥ പുറത്തുവന്നതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ എല്‍.ഡി.എഫ്. സംസ്ഥാന ഖജനാവിന്റെ സാമ്പത്തികസ്ഥിതിയെ കുറിച്ചു ധവളപത്രം പുറത്തിറക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തവന്നാല്‍ വെട്ടിലാവുക സംസ്ഥാന സര്‍ക്കാരും ധനകാര്യവകുപ്പ് കൈക്കാര്യം ചെയ്യുന്ന സി.പി.എമ്മുമായിരിക്കും.

Financial crisis | ഒടിഞ്ഞു തുടങ്ങിയോ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല്? ശമ്പളം മുടങ്ങിയതിലൂടെ പുറത്തുവരുന്നത് റെഡ് സിഗ്‌നല്‍, കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ വഴിമുട്ടും

മന്ത്രി കെ. എന്‍ ബാലഗോപാലിന്റെ മിസ് മാനേജ്‌മെന്റാണ് ഇപ്പോഴുളള അതിരൂക്ഷമായ പ്രതിസന്ധിക്കു കാരണമെന്ന വിമര്‍ശനം ഇടതുമുന്നണിയിലെ ചില പാര്‍ട്ടികള്‍ക്കുണ്ട്. എല്ലാം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ പഴിചാരി ഇനി എത്രനാള്‍ മുന്‍പോട്ടു പോകുമെന്ന് സി.പി.ഐയുള്‍പ്പെടെയുളള ഘടകകക്ഷികളും രഹസ്യമായി ചോദിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ നിന്നും പിരിച്ചെടുക്കാനുളള പതിനേഴായിരം കോടി രൂപ ജി.എസ്.ടി കുടിശിക വസൂലാക്കുന്നതിന്‌ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധ മേരി ജോര്‍ജ് കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Financial crisis | ഒടിഞ്ഞു തുടങ്ങിയോ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല്? ശമ്പളം മുടങ്ങിയതിലൂടെ പുറത്തുവരുന്നത് റെഡ് സിഗ്‌നല്‍, കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ വഴിമുട്ടും

എന്നാല്‍ ഇക്കാര്യത്തില്‍ ധനമന്ത്രിയോ ഇടതു സൈദ്ധാന്തികരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശമ്പളം വിതരണം ഭാഗികമായി തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്നത് ജീവനക്കാരില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശമ്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു. അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല. ശമ്പള വിതരണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ സ്പീക്കര്‍ ഇടപെടണമെന്നും അതല്ലെങ്കില്‍ ജോലി ബഹിഷ്‌കരിക്കേണ്ടിവരുമെന്നും നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിനെതിരെ നല്‍കിയ കേസ് സുപ്രീം കോടതി മാര്‍ച്ച് ആറിന് പരിഗണിക്കുന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത്. അടിയന്തിരമായി 26000 കോടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

ഹര്‍ജി പിന്‍വലിച്ചാല്‍ അടിയന്തരമായി 13000 കോടി അനുവദിക്കാമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം തള്ളിയിരുന്നു. ഹര്‍ജി നേരത്തെ പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പ്രശ്‌ന പരിഹാരമായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ കേരളം കിട്ടുമെന്നു പ്രതീക്ഷിക്കുന്ന കേന്ദ്രഫണ്ട് തടസപ്പെട്ടേക്കാം. ഇതു കേന്ദ്ര അവഗണനയെന്ന രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്താന്‍ ഇടതുമുന്നണിക്കു കഴിയുമെങ്കിലും സിവില്‍ സര്‍വീസിലെ അതൃപ്തിയെന്നും സര്‍ക്കാരിനൊപ്പം നിന്നവരുടെ വോട്ടിങ് പാറ്റേണില്‍ മാറ്റം വരുത്തിയേക്കും. ഊക്കനടിയിലൂടെ സര്‍ക്കാരിനെ മര്യാദപഠിപ്പിക്കാന്‍ വോട്ടുമാറ്റി കുത്താന്‍ ഇവര്‍ ഇറങ്ങിയാല്‍ പലമണ്ഡലങ്ങളും കീഴ്‌മേല്‍ മറിയും.


Keywords: LDF Govt, Pinarayi Vijayan, CPM, Politics, News, Kerala, Kerala-News, News-Malayalam-News, Politics, Is Kerala facing huge financial crisis?. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia