Kollam | കൊല്ലത്ത് എൻ കെ പ്രേമചന്ദ്രനെ വെട്ടാൻ ഗണേഷ് കുമാർ എത്തുമോ?
Feb 10, 2024, 11:05 IST
/ സോണി കല്ലറയ്ക്കൽ
(KVARTHA) 2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായ മണ്ഡലം കൊല്ലമാണ്. യു.ഡി.ഫിൽ കൊല്ലം സീറ്റ് ആർ.എസ്.പി യുടേതാണ്. അവിടെ സിറ്റിംഗ് എം.പി എൻ കെ പ്രേമചന്ദ്രൻ ആണ്. അദ്ദേഹം തന്നെ ആയിരിക്കും ഇക്കുറിയും യു.ഡി.എഫിനു വേണ്ടി കൊല്ലത്ത് മത്സരിക്കുകയെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വ്യക്തമാക്കി കഴിഞ്ഞു. പ്രേമചന്ദ്രനെ അല്ലാതെ മറ്റാരെയും യു.ഡി.എഫിന് കൊല്ലത്ത് ചിന്തിക്കാൻ കൂടി പറ്റില്ല. പണ്ട് എൽ.ഡി.എഫിൻ്റെ ഭാഗമായിരുന്നു എൻ കെ പ്രേമചന്ദ്രൻ. കൊല്ലം സീറ്റിനായി ഇടതുമുന്നണിയിലെ ഘടകകക്ഷി ആയിരുന്ന ആർ.എസ്.പി അവകാശവാദമുന്നയിച്ചപ്പോൾ സി.പി.എം ആ സീറ്റ് വിട്ടുകൊടുക്കാൻ തയാറായില്ല. അങ്ങനെയാണ് എൽ ഡി എഫിനോട് പിണങ്ങി പ്രേമചന്ദ്രനും കൂട്ടരും യു.ഡി.എഫിൽ എത്തുന്നത്.
പണ്ട് കൊല്ലത്ത് എസ്. കൃഷ് ണകുമാർ എന്ന കലക്ടർ യു.ഡി.എഫ് ബാനറിൽ വർഷങ്ങളോളം എം.പി ആയിരുന്നിട്ടുണ്ട്. കോൺഗ്രസ് നേതാവായിരുന്ന കൃഷ്ണകുമാർ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാണ് എം.പി.ആയത്. ഇദ്ദേഹത്തെ തോൽപ്പിച്ച് കൊല്ലം സീറ്റ് എൽ.ഡി.എഫിന് വേണ്ടി തിരിച്ചു പിടിച്ചത് പ്രേമചന്ദ്രൻ ആയിരുന്നു. പിന്നീട് ഈ സിറ്റ് ആർ.എസ്.പി യിൽ നിന്ന് സി.പി.എം പിടിച്ചെടൂക്കുകയായിരുന്നു. ആ അവഗണനയൊക്കെ സഹിച്ചും ആർ.എസ്.പി വളരെക്കാലം എൽ.ഡി.എഫി ൻ്റെ ഭാഗമായി നിന്നിരുന്നു. ഒടുവിൽ എൽ.ഡി.എഫുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് ആർ.എസ്.പി യു.ഡി.എഫിൽ എത്തി. കൊല്ലത്ത് പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാവുകയായിരുന്നു. പ്രേമചന്ദ്രനെ അന്ന് സി.പി.എം പാർട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പരനാറി എന്ന് വിളിച്ചത് ഇന്നും ജനം മറന്നുകാണില്ല.
എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ എത്തി കൊല്ലം പാർലമെൻ്റ് സീറ്റിൽ സ്ഥാനാർത്ഥിയായ പ്രേമചന്ദ്രൻ തോൽപ്പിച്ചത് സി.പി.എമ്മിലെ കരുത്തൻ എം.എ ബേബിയെ ആയിരുന്നു. ഇത് എൽ.ഡി.എഫ് കേന്ദ്രത്തെ ആകമാനം ഞെട്ടിച്ചു എന്ന് വേണമെങ്കിൽ പറയാം. കഴിഞ്ഞ തവണ കൊല്ലത്ത് പ്രേമചന്ദ്രൻ തോൽപ്പിച്ചത് ഇന്നത്തെ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിനെ ആയിരുന്നു. എൻ കെ പ്രേമചന്ദ്രൻ ഏത് മുന്നണി യുടേ ഭാഗമായി മത്സരിച്ചാലും കൊല്ലത്തെ ജനങ്ങൾ ഏറ്റെടുക്കുന്ന പ്രവണതയാണ് എപ്പോഴും കണ്ടൂവരുന്നത്. കൊല്ലത്തെ ജനത രാഷ്ട്രിയം മറന്ന് പ്രേമചന്ദ്രന് വോട്ടൂ ചെയ്തു വിജയിപ്പിക്കുന്നു. ഇതാണ് കൊല്ലം പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഇപ്പോഴത്തെ സ്ഥിതി. എൽ.ഡി.എഫ് ആണെങ്കിൽ കൊല്ലം പാർലമെൻ്റ് സീറ്റ് തിരിച്ചു പിടിക്കാൻ പറ്റുമെന്ന ആത്മവിശ്വാസത്തിലാണ്. ഇക്കുറി കൊല്ലം തിരിച്ചു പിടിക്കാനായില്ലെങ്കിൽ ഇനി ഒരിക്കലും ആ സീറ്റ് തങ്ങൾക്ക് ലഭിക്കില്ലെന്ന് എൽ.ഡി.എഫ് നേതാക്കൾ കരുതുന്നു.
കൊല്ലം പാർലമെൻ്റ് മണ്ഡലത്തിൽ പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിനാണ് മുൻതൂക്കം. അതാണ് എൽ.ഡി.എഫിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്. വരുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രനെതിരെ ശക്തനായ പ്രതിയോഗിയെ തിരയുകയാണവർ. അവർ നോട്ടമിടുന്നത് പത്തനാപുരം എം.എൽ.എ യും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാറിനെയാണ്. ഗണേഷ് കുമാർ മത്സരിച്ചാൽ കൊല്ലം സീറ്റ് തിരിച്ചു പിടിക്കാമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.
നിഷ്പക്ഷ നിലപാട് പലയിടത്തും ആവർത്തിക്കുന്നതിനാൽ ഗണേഷ് കുമാറിന് സംസ്ഥാനമൊട്ടാകെ രാഷ്ട്രീയത്തിന് അതീതമായി ആരാധകരുണ്ട്. പിന്നെ കൊല്ലത്ത് പ്രബല സമുദായം നായർ സമുദായം ആണ്. നായർ സമുദായത്തിൻ്റെ പിന്തുണ ഉറപ്പായും ഗണേഷ് കുമാറിന് കിട്ടും. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ അടുത്തയാളുമാണ് കെ.ബി.ഗണേഷ് കുമാർ. പ്രേമചന്ദ്രനെപ്പോലെ മണ്ഡലം നിറഞ്ഞ് പ്രവർത്തിക്കുന്ന വ്യക്തിയുമാണ് ഗണേഷ് കുമാർ. അതുകൊണ്ടാണ് അദ്ദേഹം പത്തനാപുരത്ത് തുടർച്ചയായി ജയിച്ചു വരുന്നത്. ഏത് മുന്നണിയുടെ ഭാഗമായി നിന്നാലും പത്തനാപുരത്ത് വിജയിക്കുക എന്നും ഗണേഷ് കുമാർ തന്നെയാകും.
പത്തനാപുരം നിയോജകമണ്ഡലം കൊല്ലം ജില്ലയിൽപ്പെട്ടതാണ്. പ്രേമചന്ദ്രനെ വെട്ടാൻ ഇന്നത്തെ സ്ഥിതിയിൽ ഗണേഷ് കുമാർ അല്ലാതെ മറ്റാരും പറ്റില്ലെന്ന് എൽ.ഡി.എഫ് നേതാക്കളും കരുതുന്നു. ഗണേഷ് കുമാർ ഇതിന് സമ്മതം മൂളിയാൽ ഗണേഷ് കുമാർ തന്നെയാകും കൊല്ലം പാർലമെൻ്റ് സീറ്റിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി. സംസ്ഥാന മന്ത്രി സ്ഥാനം ഉപേക്ഷിച്ച് ഗണേഷ് കുമാർ പാർലമെൻ്റിലേയ്ക്ക് മത്സരിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. മുൻപ് കെ.ബി.ഗണേഷ് കുമാറിൻ്റെ പിതാവ് ആർ ബാലകൃഷ്ണപിള്ളയും പാർലമെൻ്റിൽ മത്സരിച്ച് എം.പി ആയിരുന്നിട്ടുണ്ട്. ആ ചരിത്രം ഗണേഷ് കുമാറിലൂടെ ആവർത്തിക്കപ്പെടുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഇനി ഗണേഷ് കുമാർ ഇല്ലെങ്കിൽ കൊല്ലത്ത് വനിതകളെ മത്സരിപ്പിക്കാനും എൽ.ഡി.എഫ് നീക്കമുണ്ട്. ചിന്താ ജറോം, മുൻ കൊട്ടാരക്കര എം.എൽ.എ ഐയിഷാ പോറ്റി എന്നിവരുടെ പേരുകളും എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ ഉയർന്നുവരുന്നുണ്ട്. എന്തായാലും ഒരുകാര്യം ഉറപ്പിക്കാം കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി പ്രേമചന്ദ്രൻ തന്നെ ആയിരിക്കും. എതിരാളിയായി വരുന്നത് കെ.ബി.ഗണേഷ് കുമാർ ആണെങ്കിൽ കൊല്ലം പോരിന് മാറ്റുകൂടുകയും ചെയ്യും.
Keywords: Kollam, Politics, Kerala, NK Premachandran, Lok Sabha Election 2024, Candidate, UDF, RSP, K.B. Ganesh Kumar, MP, N K Premachandran, CPM, LDF, S Krishna Kumar, Congress, Pinarayi Vijayan, Is KB Ganesh Kumar vs NK Premachandran fight in Kollam.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.