തലസ്ഥാനത്തെ കണ്ണൂര്‍ ആക്കാനാണോ ശ്രീകാര്യം; അതോ സിപിഎം പറയുന്നതുപോലെ ഗൂണ്ടാപ്പകയോ? തെളിയിക്കണം വേഗം
Jul 30, 2017, 13:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 30.07.2017) തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കണ്ണൂര്‍ മോഡലിലേക്ക് അധികം ദൂരമില്ലെന്ന് ആശങ്കയുയര്‍ത്തി ശ്രീകാര്യം കൊലപാതകം. ശ്രീകാര്യത്ത് ആര്‍ എസ് എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടതിനു പിന്നില്‍ സിപിഎമ്മെന്ന് ബിജെപി ആരോപിക്കുന്നു. തങ്ങള്‍ക്കു പങ്കില്ലെന്ന് സിപഎമ്മും. വ്യക്തിപരമായ വിരോധമാണ് കൊലയ്ക്കു പിന്നിലെന്ന സിപിഎം ആരോപണം തെളിയിക്കാന്‍ പോലീസിനു കഴിയുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയിലും പൊതുവേ പങ്കുവയ്ക്കപ്പെട്ട കാര്യം, കൊലപാതകങ്ങളിലേക്ക് പോകില്ലെന്നതായിരുന്നു. ശ്രീകാര്യം കൊലപാതകത്തോടെ പൊളിഞ്ഞുപോയിരിക്കുന്നത് ആ വാദവും പ്രതീക്ഷയുമാണ്. നിസ്സാരമായി ഇതിനെ കാണരുതെന്ന വികാരം രാഷ്ട്രീയ വ്യത്യാസമില്ലാതെയുണ്ട്.
കൊല്ലപ്പെട്ടത് ആര്‍ എസ് എസുകാരനെങ്കില്‍ പിന്നില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി തന്നെയെന്ന നിലപാട് ബിജെപിയാണ് ആദ്യം പ്രഖ്യാപിച്ചത്. സിപിഎം നിഷേധിക്കുക മാത്രമല്ല, വ്യക്തിപരമായ പകയുടെ പേരിലുള്ള ഗൂണ്ടാപ്പോരാണു പിന്നിലെന്ന് ആരോപിക്കുകയും ചെയ്തു. അത് ഇനി തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ തലസ്ഥാനത്തെയും കാത്തിരിക്കുന്നത് സ്വസ്ഥതയില്ലാത്ത ദിനങ്ങളാകാമെന്ന ആശങ്ക നിസ്സാരമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോഴ വിവാദത്തില്‍ മുങ്ങി നാണംകെട്ടു നില്‍ക്കുന്ന ബിജെപിക്ക് അതില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ കിട്ടിയ അവസരമായിക്കൂടി മാറുകയാണ് ശ്രീകാര്യം കൊലപാതകം. അത് മനസിലാക്കി വേഗം തന്നെ യഥാര്‍ത്ഥ കൊലയാളികളെ കണ്ടെത്താന്‍ മുഖ്യമന്ത്രി തന്നെ പോലീസിന് കര്‍ക്കശ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അറിയുന്നു.
ബിജെപി കാര്യാലയം ആക്രമിച്ചതിന്റെയും കോടിയേരിയുടെ മകന്റെ വീടാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ തലസ്ഥാന നഗരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. അത് നീട്ടിയേക്കുമെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Thiruvananthapuram, Kannur, Attack, Model, Is capital city becomes Kannur, Politics, RSS, CPM.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.