Gold Smuggling | ഇര്‍ശാദിന്റെ കൊലപാതകം: സ്വര്‍ണമെത്തിച്ചത് പാനൂരിലെ ജ്വലറിയിലേക്ക്: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സ്വര്‍ണക്കടത്ത് സംഘത്തിന്റെ പിടിയിലായി പിന്നീട് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ കോഴിക്കോട് പന്തിരിക്കര സ്വദേശി ഇര്‍ശാദ് ദുബൈയില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണം എത്തിച്ചത് കണ്ണൂരിലെ ജ്വലറിയിലേക്കെന്ന് കണ്ടെത്തല്‍. പാനൂരിലെ ഒരു പ്രമുഖ ജ്വലറിയിലേക്കാണ് കള്ളക്കടത്ത് സ്വര്‍ണം എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.
Aster_MIMS

Gold Smuggling | ഇര്‍ശാദിന്റെ കൊലപാതകം: സ്വര്‍ണമെത്തിച്ചത് പാനൂരിലെ ജ്വലറിയിലേക്ക്: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

അന്വേഷണ സംഘം ജ്വലറിക്ക് നോടിസ് നല്‍കി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇക്കാര്യം തെളിഞ്ഞത്. കഴിഞ്ഞ മെയ് 13നാണ് ഇര്‍ശാദ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി ഇറങ്ങിയത്. ഇര്‍ശാദില്‍ നിന്നും ശമീറാണ് ഈ സ്വര്‍ണം ഏറ്റുവാങ്ങിയത്. കെമികല്‍ രൂപത്തിലാക്കി കൊണ്ടുവന്ന സ്വര്‍ണം നാദാപുരം പാറക്കടവിലുള്ള സ്വര്‍ണപ്പണിക്കാരനാണ് വേര്‍തിരിച്ചെടുത്തതെന്നും റിപോര്‍ടുണ്ട്.

ഇത് ഇവര്‍ പാനൂരിലെ സ്വര്‍ണക്കടയില്‍ നല്‍കി പണം കൈപ്പറ്റിയതിന് പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. സ്വാലിഹിന്റെ സംഘം തിരഞ്ഞുവരാതിരിക്കാന്‍ ശമീര്‍ വൈത്തിരിയിലെ ലോഡ്ജില്‍ ഇര്‍ശാദിനെ താമസിപ്പിക്കുകയും ചെയ്തു. ചെലവിന് ശമീറും നിജാസും ഗൂഗിള്‍ പേ വഴി ഇടയ്ക്കിടെ പണം അയച്ചുകൊടുത്തതിന് തെളിവുണ്ടെന്ന് ഇര്‍ശാദിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു.

Keywords: Irshad's murder: Gold taken to jewellery in Panoor: Police intensified the investigation, Kannur, News, Gold, Smuggling, Police, Probe, Trending, Kerala.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia