സ്‌കൂള്‍ കെട്ടിട നിര്‍മാണത്തില്‍ ക്രമക്കേട്; ലീഗ്, എസ്‌വൈഎസ് നേതാക്കള്‍ക്കെതിരെ ജമാഅത് കമിറ്റിയുടെ നടപടി
Nov 26, 2022, 16:14 IST
കണ്ണൂര്‍: (www.kvartha.com) പാമ്പുരുത്തി മുസ്‌ലിം ജമാഅത് കമിറ്റിക്ക് കീഴിലുള്ള പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ പള്ളി കമിറ്റി ഭാരവാഹികളായ ലീഗ്, എസ് വൈഎസ് നേതാക്കള്‍ക്കെതിരെ നടപടി. സംഭവത്തില്‍ അന്നത്തെ പള്ളി കമിറ്റിക്കും നിര്‍മാണ കമിറ്റിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പാമ്പുരുത്തി മുസ്‌ലിം ജമാഅത് കമിറ്റി കൂട്ടത്തോടെ നടപടിയെടുത്തത്.
ഇതുപ്രകാരം 2020-22 വര്‍ഷത്തെ കമിറ്റി പ്രസിഡന്റായിരുന്ന കെ പി അബ്ദുല്‍ സലാം, ജനറല്‍ സെക്രടറി വി ടി മുഹമ്മദ് മന്‍സൂര്‍, ട്രഷറര്‍ എം മുസ്തഫ ഹാജി, നിലവിലെ പ്രസിഡന്റ് വി ടി മുഹമ്മദ് മന്‍സൂര്‍, നിര്‍മാണ കമിറ്റി അംഗം കെ പി മുഹമ്മദലി എന്നിവരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തു. കെ പി അബ്ദുല്‍ സലാം കൊളച്ചേരി പഞ്ചായത് പാമ്പുരുത്തി വാര്‍ഡ് മെമ്പറും മുസ്‌ലിം ലീഗ് പഞ്ചായത് ഭാരവാഹിയുമാണ്. വി ടി മുഹമ്മദ് മന്‍സൂര്‍ യൂത് ലീഗ് കൊളച്ചേരി പഞ്ചായത് പ്രസിഡന്റും എസ് വൈ എസ് ജില്ലാ ഭാരവാഹിയുമാണ്. പിടിഎ ഭാരവാഹി കൂടിയാണ് കെ പി മുഹമ്മദലി. സ്‌കൂള്‍ കെട്ടിട നിര്‍മാണത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി നേരത്തേ നാട്ടുകാര്‍ ആരോപിച്ചിരുന്നു.
എന്നാല്‍, ഉപദേശക സമിതിക്കു ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടിന്റെ ആഴം മനസ്സിലായത്. തുടര്‍ന്നാണ് ഭാരവാഹികള്‍ക്കെതിരെ കൂട്ടത്തോടെ നടപടിയെടുത്തത്. തുടര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനകീയ കമിറ്റിയുടെ മേല്‍നോട്ടത്തിനു കീഴിലാക്കാനും മുസ്‌ലിം ജമാഅത് ഉപദേശക സമിതി യോഗം തീരുമാനിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക നഷ്ടം സംബന്ധിച്ച് പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കുമെന്നും പാമ്പുരുത്തി മുസ്‌ലിം ജമാഅത് കമിറ്റി ഉപദേശക സമിതി യോഗം അറിയിച്ചു. ഇക്കാര്യം കഴിഞ്ഞ ദിവസം പള്ളിയിലെ നോടീസ് ബോര്‍ഡില്‍ പതിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ മട്ടന്നൂര്‍ പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് മുസ്ലിം സംസ്ഥാന നേതാക്കളിലൊരാളായ അബ്ദുര്‍റഹ്‌മാന്‍ കല്ലായിക്കെതിരെ ഒരുവിഭാഗം പരാതി നല്‍കിയതിനെതുടര്‍ന്ന് മട്ടന്നൂര്‍ പൊലിസ് കോടതി നിര്‍ദേശപ്രകാരം കേസെടുത്തിരുന്നു.

Keywords: Kannur, Kerala, News, Top-Headlines, Latest-News, School, Muslim-League, SYS, Panchayath, Investigates, Police, Court, Irregularity in school building construction; Action by Jama-ath Committee against League and SYS leaders.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.