Court Order | വനം വകുപ്പിലെ ബോട് വാങ്ങല്‍ ക്രമക്കേട്: ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

 



കൊല്ലം: (www.kvartha.com) തെന്മല ചെന്തുരുണി വന്യ ജീവി സാങ്കേതത്തില്‍ 15 സീറ്റ് ബോട് വാങ്ങാതെ ബോട് കിട്ടിയതായി രേഖകള്‍ ഉണ്ടാക്കി 30 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം. അഴിമതി നടത്തിയ വനം വകുപ്പിലെയും സിഡ്‌കോയിലെയും ഉദ്യോഗസ്ഥരുള്‍പെടെ ഉള്ളവര്‍ക്കെതിരെ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവായി. 

Court Order | വനം വകുപ്പിലെ ബോട് വാങ്ങല്‍ ക്രമക്കേട്: ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്


തിരുവനന്തപുരം സ്പെഷ്യല്‍ ജഡ്ജ് ആന്‍ഡ് എന്‍ക്വയറി കമിഷനര്‍ ജി ഗോപകുമാര്‍ തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റിനാണ് ഉത്തരവ് നല്‍കിയത്. ചെന്തുരുണി മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ (Wildlife Warden) ലക്ഷ്മി, സിഡ്‌കോ (CIDCO) മുന്‍ എം ഡി സജി ബശീര്‍, ബോട് വിതരണ കംപനിയായ നോടികല്‍ ലൈന്‍സ് (Nautical Lines) ഉടമ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ബിജെപി നേതാവ് ആര്‍ എസ് രാജീവ് നല്‍കിയ പരാതിയിന്മേലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

Keywords: News,Kerala,State,Kollam,Vigilance,Court,Court Order,Bribe Scam,Case,Complaint,
Forest department,boat, Vigilance court, Irregularity in forest department boat purchase; Vigilance court order to file case against officials
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia