കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലയില്‍ ക്രമക്കേട്; മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍
Jun 14, 2016, 10:32 IST
ഇടുക്കി: (www.kvartha.com 14.06.2016) കണ്‍സ്യൂമര്‍ ഫെഡിന്റെ അടിമാലിയിലെ വിദേശ മദ്യവില്‍പ്പനശാലയില്‍ നാലുലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ ഷോപ്പ് മാനേജര്‍ എ.ജെ ഷിനുവിനെ സസ്‌പെന്‍ഡ് ചെയ്തതായി കണ്‍സ്യൂമര്‍ഫെഡ് എം.ഡി ഡോ .എസ് രത്‌നകുമാരന്‍ പറഞ്ഞു.
ക്രമക്കേട് നടത്തിയ തുക മാനേജരില്‍ നിന്നും ഈടാക്കുമെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് അടിമാലി -കല്ലാര്‍കുട്ടി റോഡില്‍ പോലീസ് സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന ശാലയില്‍ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം മിന്നല്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ വില്‍പ്പന നടത്തിയ മദ്യത്തിന്റെ തുകയും ഗോഡൗണില്‍ സ്‌റ്റോക്കുള്ള മദ്യത്തിന്റെ അളവും തമ്മില്‍ 40,4700 രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയത്. കൂടാതെ മദ്യശാലയില്‍നിന്നും പൊട്ടിച്ച മദ്യകുപ്പിയും ഭക്ഷണ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. 2015 മെയ് മാസം 17ന് ഈ മദ്യവില്‍പന ശാലയില്‍ വന്‍ അഗ്‌നിബാധ ഉണ്ടായിരുന്നു. അന്ന് അരക്കോടി രൂപയുടെ മദ്യം കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്.
Keywords: Idukki, Kerala, Liquor, Suspension, Irregularities, Liquor store, Manager, Raid, Manager, consumer Fed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.