SWISS-TOWER 24/07/2023

Remanded | ഇരിട്ടിയില്‍ പട്ടാപ്പകല്‍ മകളുടെ മുന്‍പില്‍വെച്ച് മാതാവിനെ വെട്ടി കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്; ഭര്‍ത്താവ് റിമാന്‍ഡില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിട്ടി: (KVARTHA) പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് മകളുടെ മുന്‍പില്‍നിന്നും മാതാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഭര്‍ത്താവിനെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കത്തികൊണ്ട് കഴുത്തിന് വെട്ടി കൊല്ലാന്‍ ശ്രമിച്ച യുവതിയുടെ ഭര്‍ത്താവിനെ പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉമേഷ് (40 )നെയാണ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് റിമാന്‍ഡ് ചെയ്തത്. കഴുത്തില്‍ ഗുരുതരമായി മുറിവേറ്റ ഇരിട്ടി കുന്നോത്ത് ബെന്‍ഹില്‍ സ്വദേശിനി കെ യു സജിത(36)യെ ആദ്യം ഇരിട്ടിയിലെ അമല ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേക്കും മാറ്റി. ഇവരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.

പൊലീസ് പറയുന്നത്: ബുധനാഴ്ച രാവിലെ 10 മണിയോടെ ബെന്‍ഹില്‍ സ്‌കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് അന്തര്‍ സംസ്ഥാന പാതയില്‍ വെച്ചായിരുന്നു അക്രമം. കുടുംബ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും തെറ്റിപ്പിരിഞ്ഞാണ് ഉള്ളത്. സജിത കുട്ടികളോടൊപ്പം വാടകവീട്ടില്‍ താമസിച്ച് വരികയായിരുന്നു.

കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് പേപര്‍ കൈമാറാന്‍ ഉണ്ടെന്ന് ആവശ്യപ്പെട്ട് വിളിച്ച് വരുത്തിയായിരുന്നു ആക്രമണം. കാറിലെത്തിയ ഉമേഷ് പുറത്തിറങ്ങിയ ഉടനെ സജിതയുമായി വാക് തര്‍ക്കത്തില്‍ ഏര്‍പെട്ടു. ഇതിനിടയില്‍ സജിത പൊലീസിനെ വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഉമേഷ് പിന്നില്‍ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു.


Remanded | ഇരിട്ടിയില്‍ പട്ടാപ്പകല്‍ മകളുടെ മുന്‍പില്‍വെച്ച് മാതാവിനെ വെട്ടി കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്; ഭര്‍ത്താവ് റിമാന്‍ഡില്‍



സജിത ഇളയ മകള്‍ക്കൊപ്പമാണ് സംഭവ സ്ഥലത്ത് എത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ജീവനക്കാരിയാണ് സജിത. ഈ സമയത്ത് ഇവിടെയെത്തിയ യാത്രക്കാരാണ് സജിതയെ ആശുപത്രിയില്‍ എത്തിച്ചത്. പ്രദേശവാസികള്‍ ഉമേഷിനെ തുടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.

എ എസ് ഐ സുജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പത്മരാജന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനുശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kerala-News, Crime-News, Police-News, Iritty News, Murder Attempt, Case, Accused, Remanded, Natives, Wife, Daughter, Police, Crime, Local News, Kannur News, Iritty murder attempt case; Accused remanded.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia