Arrested | ഇരിട്ടിയില്‍ എം ഡി എം എയുമായി 2 യുവാക്കള്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിട്ടി: (www.kvartha.com) കര്‍ണാടകയില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന എം ഡി എം എയുമായി കൂട്ടുപുഴ പാലത്തില്‍വെച്ച് രണ്ടു യുവാക്കള്‍ പൊലീസിന്റെ വലയിലായി. മൈസൂരില്‍ നിന്നും അഞ്ച് ചെക് പോസ്റ്റുകള്‍ കടന്നാണ് എം ഡി എം എയുമായി ഇരിട്ടിലെത്തിയ രണ്ടംഗസംഘം വലയിലായത്. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമല്‍ ശ്രീധരന്‍(25), ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശരത് ദിനേശന്‍(34) എന്നിവരാണ് കൂട്ടുപുഴ പാലത്തിനടുത്തുളള കല്ലുമുട്ടിയില്‍ നിന്നും പിടിയിലായത്.

കര്‍ണാടകയിലെ രണ്ടും കേരളത്തിലെ മൂന്നും ചെക് പോസ്റ്റുകളും കടന്നെത്തിയ സംഘത്തെ കല്ലുമുട്ടിയില്‍ വെച്ചാണ് ഇരിട്ടി എസ് ഐ സുനില്‍കുമാറും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ആള്‍ടോ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Arrested | ഇരിട്ടിയില്‍ എം ഡി എം എയുമായി 2 യുവാക്കള്‍ പിടിയില്‍

പ്രതികള്‍ക്ക് മയക്കുമരുന്ന് റാകറ്റുമായുളള ബന്ധത്തെ കുറിച്ചും ഇവര്‍ ഇതിന് മുന്‍പും സമാനമായ കുറ്റകൃത്യത്തില്‍ അംഗങ്ങളാണോയെന്നും അന്വേഷിച്ചുവരുന്നതായി അന്വേഷണ ചുമതലയുളള ഇരിട്ടി സി ഐ കെ ജെ വിനോയ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരിവില്‍പന വ്യാപകമാണെന്നുളള ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.

Keywords:  Iritty: 2 youths arrested with MDMA, Kannur, News, Arrested, MDMA, Police, Court, Check Post, Remand, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia