Irikkur Tourism | ഇരിക്കൂറും അന്താരാഷ്ട്ര ഭൂപടത്തിലേക്ക്; ടൂറിസം വികസനം ലക്ഷ്യമാക്കി ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു
Aug 28, 2022, 08:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കേരളത്തിലെ ടൂറിസം ഭൂപടത്തില്‍ മുന്‍ നിരയിലെത്താന്‍ ഇരിക്കൂര്‍ ഒരുങ്ങുകയാണെന്ന് സ്ഥലം എം എല്‍ എ അഡ്വ.സജീവ് ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ ആദ്യവാരം ഇരിക്കൂറിന്റെ ടൂറിസം വികസനം ലക്ഷ്യമാക്കി ഇന്‍വെസ്റ്റേഴ്‌സ് മീറ്റും സംഘടിപ്പിക്കുന്നുണ്ട്. പൈതല്‍ മലയിലാണ് നിക്ഷേപകമീറ്റ് നടക്കുന്നത്.
വിദേശത്ത് നിന്നുള്‍പെടെ 100 ഓളം നിക്ഷേപകര്‍ മീറ്റില്‍ പങ്കെടുക്കും. ഖത്വര്‍, യു എ ഇ, സിംഗപുര്‍, മലേഷ്യ, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കും. ചടങ്ങില്‍വച്ച് നിക്ഷേപ താല്പര്യസമ്മതപത്രങ്ങള്‍ ഒപ്പ് വയ്ക്കും. ഡിസംബറില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ടൂറിസം മീറ്റിന് മുന്നോടിയായി വിവിധ സ്ഥലങ്ങളില്‍വച്ച് യോഗങ്ങള്‍ നടത്തും.
കേന്ദ്ര, സംസ്ഥാന മന്ത്രിമാരും വ്യവസായ സംഘടനകളുടെ പ്രതിനിധികളും വ്യവസായ പ്രമുരും മീറ്റില്‍ പങ്കെടുക്കും. വിവിധ പഞ്ചായതുകളുടേയും മുനിസിപാലിറ്റികളുടേയും സഹകരണത്തോടെ ക്ലസ്റ്റര്‍ യോഗങ്ങള്‍ നടത്തും. ഇവസ്റ്റിനോടനുബസിച്ച് നടക്കുന്ന അന്താരാഷ്ട്ര ടൂറിസം - കാര്‍ഷിക എക്‌സ്‌പോയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 250ഓളം സ്റ്റാളുകള്‍ ഒരുക്കും. പി ടി മാത്യു, ടി എന്‍ എ ഖാദര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

