Injured | ഇരിക്കൂറില്‍ കാര്‍ തലകീഴായി 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരുക്കേറ്റു
May 25, 2023, 21:31 IST
തലശേരി: (www.kvartha.com) ഇരിക്കൂറില്‍ കാര്‍ നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശികളായ ജലാലുദ്ദീന്‍ അറഫാത്ത്(19), അശര്‍(28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പ്രദേശവാസികളും യാത്രക്കാരുമാണ് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇരിക്കൂര്‍ നിലാമുറ്റം പള്ളിക്ക് സമീപം സദ്ദാം സ്റ്റോപിന് സമീപമുള്ള വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നി 20 അടി താഴ്ചയിലേക്ക് തല കീഴായി മറിയുകയായിരുന്നു.
Keywords: Irikkur: 2 Injured in Car Accident, Kannur, News, Injured, Hospital, Treatment, Passengers, Natives, Car Accident, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.