അയര്‍ലന്‍ഡിലെ 20 സര്‍വകലാശാലകള്‍ വിദ്യാഭ്യാസമേളയില്‍ പങ്കെടുക്കാന്‍ 21 ന് കൊച്ചിയില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 05/02/2018) അയര്‍ലന്‍ഡ് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ 21ന് കൊച്ചി ഗേറ്റ്വേ ഹോട്ടലില്‍, അയര്‍ലന്‍ഡ് വിദ്യാഭ്യാസ മേള സംഘടിപ്പിക്കും. അയര്‍ലന്‍ഡിലെ 20 പ്രമുഖ സര്‍വകലാശാലകള്‍ മേളയില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാഭ്യാസ പ്രമുഖരുമായും ആശയവിനിമയം നടത്താനും അവസരം ഉണ്ടാകും.

ഉന്നത വിദ്യഭ്യാസ രംഗത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളിലൊന്നാണ് അയര്‍ലന്‍സ്. യൂറോ സോണില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക രാജ്യമാണ് അയര്‍ലന്‍ഡ്. 5000ത്തിലേറെ പ്രോഗ്രാമുകളും നൂറുകണക്കിന് സ്‌കോളര്‍ഷിപ്പുകളും ഉള്ള 34 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അയര്‍ലണ്ടില്‍ ഉള്ളത്.

അയര്‍ലന്‍ഡിലെ 20 സര്‍വകലാശാലകള്‍ വിദ്യാഭ്യാസമേളയില്‍ പങ്കെടുക്കാന്‍ 21 ന് കൊച്ചിയില്‍

അക്കാദമിക് പരിസ്ഥിതി, താമസ സൗകര്യം, തൊഴിലവസരങ്ങള്‍, ഐറിഷ് ഉന്നത വിദ്യാഭ്യാസ സംവിധാനം, കോഴ്സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, വിസ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും മേളയില്‍ നിന്നു ലഭിക്കും.

1000ത്തിലേറെ പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുടെ യൂറോപ്യന്‍ ഹബ് കൂടിയാണ് അയര്‍ലന്‍ഡ്. 1000ലേറെ കമ്പനികളുടെ വിദേശ നിക്ഷേപവും, ഗൂഗിള്‍, എച്ച്പി, ആപ്പിള്‍, ഐബിഎം ഫേയ്സ് ബുക്ക്, ലിങ്ക്ഡിന്‍, ട്വിറ്റര്‍, ഫൈസര്‍, ജിഎസ്‌കെ, ജെന്‍സൈം എന്നിവ ഇതില്‍ ഉള്‍പ്പെടും.

ചെന്നൈ, ബാംഗ്ലൂര്‍, ന്യൂഡല്‍ഹി, പൂന എന്നിവിടങ്ങളിലും മേള സംഘടിപ്പിക്കുന്നുണ്ട്. കൊച്ചിയിലെ മേള ഫെബ്രുവരി 21 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ്.

അത്ലോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡബ്ലിന്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ലൈം റിക്, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അയര്‍ലന്‍ഡ്, ഡബ്ലിന്‍സിറ്റി യൂണിവേഴ്സിറ്റ് തുടങ്ങി 20 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊച്ചി മേളയില്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Students, Programme, Ireland education fest will held in Kochi
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia