Iranian Boat | കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട് പിടികൂടി; 6 പേര് കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയില്‍
May 6, 2024, 09:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (KVARTHA) കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മീന്പിടുത്തതൊഴിലാളികളാണ് ബോടിലുണ്ടായിരുന്നത്. കൊയിലാണ്ടിയില്‍ നിന്ന് 20 നോടികല്‍ മൈല്‍ അകലെയാണ് ബോട് കണ്ടെത്തിയത്.
ഇറാനില്‍ മീന്‍പിടുത്തത്തിന് പോയ സംഘത്തില്‍ ഉള്ളവരാണ് ഇവരെന്നാണ് വിവരം. ശമ്പളം കിട്ടാഞ്ഞതിനെ തുടര്‍ന്ന് രക്ഷപ്പെട്ടെത്തിയ സംഘത്തെ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തുകയായിരുന്നു. ബോട് നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയിലാണ്.

അതിനിടെ, ഏപ്രില്‍ 13ന് തങ്ങള്‍ പിടിച്ചെടുത്ത ഇസ്രാഈല്‍ കപ്പലിലെ ഇന്‍ഡ്യക്കാര്‍ ഉള്‍പെടെയുള്ള എല്ലാ ജീവനക്കാരെയും വിട്ടയച്ചെന്ന് ഇറാന് കഴിഞ്ഞദിവസം അറിയിച്ചു. മനുഷ്യത്വപരമായ കാരണങ്ങളാലാണ് ജീവനക്കാരെ മോചിപ്പിക്കുന്നതെന്നും അവര്‍ക്കും കപ്പലിന്റെ കാപ്റ്റനും തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാമെന്നും ഇറാനിയന്‍ വിദേശകാര്യമന്ത്രി അറിയിച്ചിരുന്നു.
എന്നാല്‍ കപ്പല്‍ ഇപ്പോഴും ഇറാന്റെ പക്കലാണ്. ഇന്‍ഡ്യക്കാരുള്‍പെടെ 25 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അവരില്‍ ഏക വനിതയും മലയാളിയുമായ ആന്‍ ടെസ ജോസഫിനെ നേരത്തെ വിട്ടയച്ചിരുന്നു.
Keywords: News, Kerala, Kozhikode-News, Kozhikode News, Kerala Coast Guard, Custody, Iranian Boat, Koyilandy News, Fishermen, Iranian boat intercepted off Koyilandy coast, six Indian fishermen held.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.