ഐ.പി.എസ് റാങ്ക് നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ ഇത്തവണയും ആരോപണ വിധേയര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഐ.പി.എസ് റാങ്ക് നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ ഇത്തവണയും ആരോപണ വിധേയര്‍
കാഞ്ഞങ്ങാട് : ഐ.പി.എസ്. നല്‍കാന്‍ ശുപാര്‍ശ ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിക്കാന്‍ തയാറാക്കിയ പട്ടികയില്‍ ഇത്തവണയും ആരോപണവിധേയര്‍. എസ്.പി. റാങ്കിലുള്ള ആരോപണവിധേയരെ പട്ടികയില്‍ തിരുകിക്കയറ്റാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മാഫിയയാണു രംഗത്ത് വന്നത്.

ഐ.പി.എസിന് അര്‍ഹരെന്നു കാട്ടി പോലീസ് ആസ്ഥാനത്ത് തയാറാക്കിയിരിക്കുന്ന പട്ടികയിലാണ് ആരോപണവിധേയരെ ഉള്‍പ്പെടുത്താനുള്ള നീക്കം ശക്തമായത്. 2010-11 ഐ.പി.എസ്. പട്ടികയിലാണു തിരിമറി നടന്നതായി സംശയിക്കപ്പെടുന്നത്. ഐ.പി.എസിന് അര്‍ഹതയുണ്ടെന്നു കണ്ടെത്തിയവരില്‍ ഭൂരിഭാഗം പേരും പല കുറ്റങ്ങളുടെ പേരില്‍ വകുപ്പുതല നടപടി നേരിടുന്നവരാണ്.ഇതിനുമുമ്പ് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലും ഇതേ രീതിയില്‍ അനര്‍ഹരെ തിരുകിക്കയറ്റിയെങ്കിലും അവരെ കേന്ദ്രസര്‍ക്കാര്‍ ഐ.പി.എസ്. നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയിരുന്നു.

സര്‍വീസില്‍നിന്ന് വിരമിച്ചവരെക്കൂടാതെ മതതീവ്രവാദം, അഴിമതി, മണല്‍-സ്പിരിറ്റ് മാഫിയ ബന്ധം, സ്ത്രീപീഡനം ഒതുക്കല്‍, വിജിലന്‍സ് കേസ്, അനഭിമതരുടെ പട്ടികയിലുള്ളവര്‍ എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളുടെ പേരില്‍ അന്വേഷണം നേരിടുന്നവരാണ് ഐ.പി.എസ്. പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.കളങ്കിത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പട്ടിക തയാറാക്കരുതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രത്യേകം നിര്‍ദേശിച്ചെങ്കിലും പോലീസ് ഉന്നതരടങ്ങുന്ന മാഫിയ ചെവിക്കൊണ്ടില്ല.

ഐ.പി.എസ്. പട്ടിക ആഭ്യന്തരവകുപ്പിലെത്തുന്നതിനു മുമ്പ് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് അംഗീകാരം നേടാനും ശ്രമം നടന്നു വരികയാണ്. സര്‍വീസ് റെക്കോഡില്‍ മികവു പ്രകടിപ്പിച്ച ഉദ്യോഗസ്ഥരെയാണു സാധാരണഗതിയില്‍ ഐ.പി.എസിനു പരിഗണിക്കുന്നത്. ഐ.പി.എസ്. ലഭിച്ചാല്‍ അഞ്ചുവര്‍ഷംകൂടി സര്‍വീസില്‍ തുടരാം.

പട്ടികയില്‍ ഇടംപിടിച്ച എസ്.പിമാര്‍: ബി. അശോകന്‍ (ക്രൈംബ്രാഞ്ച്), സി. ഭുവനചന്ദ്രന്‍ (ട്രാഫിക് ദക്ഷിണമേഖല), ഡി. മധു (വിരമിച്ചു), മുഹമ്മദ് ഇക്ബാല്‍ (സ്‌പെഷല്‍ ബ്രാഞ്ച്), വി.ആര്‍. രഘുവര്‍മ (എസ്.സി.ആര്‍.ബി), കെ. വിജയന്‍ സീനിയര്‍ (ക്രൈംബ്രാഞ്ച് പാലക്കാട്), വി. സുരേഷ്‌കുമാര്‍ (വിജിലന്‍സ്), മുഹമ്മദ് ഷബീര്‍ (ഇന്റലിജന്‍സ്), അലക്‌സ് എം (കെപ്പ), ക്രിസ്റ്റഫര്‍ ചാള്‍സ് രാജ് (എന്‍.ആര്‍.ഐ. സെല്‍), വി.എ. വത്സലന്‍ (ക്രൈംബ്രാഞ്ച്), ജി.സോമശേഖരന്‍ (ലോകായുക്ത), വി.എന്‍. ശശിധരന്‍ (വിജിലന്‍സ്), ഡി. സാലി (ഡി.സി.പി. കോഴിക്കോട്), കെ.എല്‍. ഹരികുമാര്‍ (വിരമിച്ചു), ടി.എം. ജമാലുദീന്‍ (കെപ്പ), എന്‍. വിജയകുമാര്‍ (വനിതാ സെല്‍), എന്‍. രാമചന്ദ്രന്‍ (വനിതാ കമ്മിഷന്‍), പി.എന്‍. ഉണ്ണിരാജ (ടെമ്പിള്‍ തെഫ്റ്റ്), ടി.കെ. ഹരിദാസ് (എക്‌സൈസ് വിജിലന്‍സ്), കെ.കെ. ജയമോഹന്‍ (ഇന്റലിജന്‍സ് ബ്യൂറോ), സി.പി. ഗോപകുമാര്‍ (ദേവസ്വം ബോര്‍ഡ്).

Keywords:  IPS Rank list, Allegation Police officers, Selected, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script