SWISS-TOWER 24/07/2023

Protest | മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെ പ്രതിഷേധം;13 കോടി നഷ്ടമുണ്ടായെന്ന് പരാതി

 


തിരുവനന്തപുരം: (KVARTHA) മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോഓപറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടിലെത്തി പ്രതിഷേധിക്കുന്നത്.

Protest | മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെ പ്രതിഷേധം;13 കോടി നഷ്ടമുണ്ടായെന്ന് പരാതി

കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. 300 നിക്ഷേപകര്‍ക്കായി 13 കോടി നഷ്ടമുണ്ടായെന്നാണ് ഇവരുടെ പരാതി. ശിവകുമാറിന്റെ ബിനാമിയായ രാജേന്ദ്രനാണ് ബാങ്കിന്റെ പ്രസിഡന്റ് എന്നും ഇവര്‍ ആരോപിക്കുന്നു. 2002ല്‍ ശിവകുമാറാണ് സൊസൈറ്റി ഉദ്ഘാടനം ചെയ്തത്. നിക്ഷേപിച്ച പണത്തിന് രണ്ടുവര്‍ഷമായി പലിശ പോലും ലഭിക്കുന്നില്ലെന്നും സൊസൈറ്റിയുടെ പ്രസിഡന്റ് പണം മുഴുവന്‍ പിന്‍വലിച്ചുവെന്നുമാണ് ഇവരുടെ ആരോപണം.

മൂന്നു ശാഖകള്‍ ഉണ്ടായിരുന്ന ബാങ്കിന്റെ കിള്ളിപ്പാലത്തെ പ്രധാനശാഖ വാടക നല്‍കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നല്‍കുമെന്ന് നിക്ഷേപകര്‍ വ്യക്തമാക്കി. അതേസമയം, പണം നിക്ഷേപിക്കാന്‍ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും നിക്ഷേപകരുടെ പരാതിയില്‍ അന്വേഷണം വേണമെന്നും ശിവകുമാര്‍ പ്രതികരിച്ചു.

സഹകരണ മേഖലയില്‍ കേന്ദ്ര, സംസ്ഥാന സര്‍കാരുകള്‍ രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ യുഡിഎഫ് പ്രതിഷേധത്തിനൊരുങ്ങുന്നതിനിടെയാണ് കോണ്‍ഗ്രസ് മുന്‍മന്ത്രിയുടെ വീട്ടില്‍ പ്രതിഷേധം അരങ്ങേറുന്നത്. കൊച്ചിയില്‍ സഹകരണ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

ഇതുള്‍പെടെയുള്ള പ്രതിഷേധ, സമരപരിപാടികളുടെ ആലോചനയ്ക്കായി യുഡിഎഫിലെ സഹകാരി നേതാക്കളുടെ യോഗം നാലിന് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തു. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും പങ്കെടുക്കുന്ന യോഗത്തില്‍ ഓരോ ഘടകകക്ഷിയുടെയും സഹകരണ മേഖലയില്‍ നിന്നുള്ള രണ്ടുവീതം പ്രതിനിധികള്‍ പങ്കെടുക്കും. കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തുടര്‍ സമരപരിപാടികളും തീരുമാനിക്കും.

Keywords:  Investors protest in front of VS Sivakumar's home, Thiruvananthapuram, News, Investors Protest, VS Sivakumar, Allegation, Complaint, Meeting, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia