Forensic examination | ഗ്രീഷ്മയുടെ വീട്ടില്‍പോയ ദിവസം ഷാരോണ്‍ ധരിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ അന്വേഷണ സംഘം
Oct 31, 2022, 16:22 IST
തിരുവനന്തപുരം: (www.kvartha.com) ഷാരോണ്‍ കൊലക്കേസില്‍ അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ തേടാനുള്ള ശ്രമത്തില്‍. ഇതിന്റെ ഭാഗമായി ഗ്രീഷ്മയുടെ വീട്ടില്‍പോയ ദിവസം ഷാരോണ്‍ ധരിച്ച വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. ഈ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ പ്രധാന ആരോപണം. അമ്മയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ കുടുംബം വീണ്ടും ഉന്നയിച്ചു. ഒക്ടോബര്‍ 14-ാം തീയതി ഗ്രീഷ്മയുടെ വീട്ടില്‍പോയപ്പോള്‍ ഷാരോണ്‍ കൊണ്ടുപോയിരുന്ന ബാഗും കുടുംബം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.
ആദ്യഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം ഗ്രീഷ്മയെ വല്ലാതെ അലട്ടിയിരുന്നുവെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി ഷാരോണിനെ ഒഴിവാക്കാന്‍ കീടനാശിനി കലര്‍ന്ന ജ്യൂസ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
ഷാരോണ്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുകയും നെറുകയില്‍ സിന്ദൂരം തൊടുവിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ഷാരോണിന്റെ ഫോണില്‍ ഉണ്ടായിരുന്നു. ഈ വീഡിയോ കുടുംബം പുറത്തുവിട്ടിരുന്നു.
അതിനിടെ, ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ മെഡികല്‍ കോളജ് ആശുപത്രിയില്‍വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുമായി തിങ്കളാഴ്ച അന്വേഷണസംഘത്തിന്റെ തെളിവെടുപ്പുണ്ടാകില്ല. ആത്മഹത്യാശ്രമത്തിന് പിന്നാലെ ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് തെളിവെടുപ്പ് മാറ്റിവെച്ചത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഗ്രീഷ്മ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍വെച്ച് അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ കയറിയ യുവതി, ഇവിടെയുണ്ടായിരുന്ന അണുനാശിനി കുടിച്ച് പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് ജീപിലേക്ക് നടന്നുപോകുന്നതിനിടെ ഛര്‍ദിച്ചു. ഇതോടെയാണ് അണുനാശിനി കുടിച്ച വിവരം പുറത്തറിയുന്നത്.
Keywords: Investigation team to send clothes worn by Sharon for forensic examination, Thiruvananthapuram, News, Murder case, Family, Statement, Trending, Kerala.
കേസില്‍ ഷാരോണിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. എ എസ് പി സുള്‍ഫികറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെയ്യാറ്റിന്‍കര ഡിവൈ എസ് പി ഓഫീസില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്.
കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ പ്രധാന ആരോപണം. അമ്മയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ കുടുംബം വീണ്ടും ഉന്നയിച്ചു. ഒക്ടോബര്‍ 14-ാം തീയതി ഗ്രീഷ്മയുടെ വീട്ടില്‍പോയപ്പോള്‍ ഷാരോണ്‍ കൊണ്ടുപോയിരുന്ന ബാഗും കുടുംബം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.
ആദ്യഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം ഗ്രീഷ്മയെ വല്ലാതെ അലട്ടിയിരുന്നുവെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി ഷാരോണിനെ ഒഴിവാക്കാന്‍ കീടനാശിനി കലര്‍ന്ന ജ്യൂസ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
ഷാരോണ്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുകയും നെറുകയില്‍ സിന്ദൂരം തൊടുവിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ഷാരോണിന്റെ ഫോണില്‍ ഉണ്ടായിരുന്നു. ഈ വീഡിയോ കുടുംബം പുറത്തുവിട്ടിരുന്നു.
അതിനിടെ, ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ മെഡികല്‍ കോളജ് ആശുപത്രിയില്‍വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുമായി തിങ്കളാഴ്ച അന്വേഷണസംഘത്തിന്റെ തെളിവെടുപ്പുണ്ടാകില്ല. ആത്മഹത്യാശ്രമത്തിന് പിന്നാലെ ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് തെളിവെടുപ്പ് മാറ്റിവെച്ചത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഗ്രീഷ്മ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍വെച്ച് അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ കയറിയ യുവതി, ഇവിടെയുണ്ടായിരുന്ന അണുനാശിനി കുടിച്ച് പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് ജീപിലേക്ക് നടന്നുപോകുന്നതിനിടെ ഛര്‍ദിച്ചു. ഇതോടെയാണ് അണുനാശിനി കുടിച്ച വിവരം പുറത്തറിയുന്നത്.
Keywords: Investigation team to send clothes worn by Sharon for forensic examination, Thiruvananthapuram, News, Murder case, Family, Statement, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.