പാലത്തായി പീഡനക്കേസിൽ വീണ്ടും അന്വേഷണ സംഘത്തിൽ പൊളിച്ചെഴുത്ത്; വഴിത്തിരിവായേക്കും

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com 20.10.2020) പാലത്തായി പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് കേസില്‍ വഴിതിരിവായേക്കും. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹര്‍ജിയിലാണ് പുതിയ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സംഘം രൂപീകരിക്കണം. മേല്‍നോട്ട ചുമതല ഐ ജി ശ്രീജിത്തില്‍ നിന്ന് മാറ്റി വേറെ ഉദ്യോഗസ്ഥന് നല്‍കണം. നിലവിലെ അന്വേഷണ സംഘത്തിലുള്ളവര്‍ പുതിയ സംഘത്തില്‍ വേണ്ടെന്നും നിര്‍ദേശമുണ്ട്. രണ്ടാഴ്ചക്കകം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. 
Aster_MIMS

അതേസമയം, പുതിയ സംഘം എന്ന നിര്‍ദേശത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ലെന്നത് ശ്രദ്ധേയമാണ്. ദിവസങ്ങള്‍ക്കു മുന്‍പ് മന്ത്രി കെ കെ ശൈലജ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.

പാലത്തായി പീഡനക്കേസിൽ വീണ്ടും അന്വേഷണ സംഘത്തിൽ പൊളിച്ചെഴുത്ത്; വഴിത്തിരിവായേക്കും

Keywords:  Kannur, News, Kerala, Molestation, Case, High Court of Kerala, Girl, Investigation team changes again in Palathai molestation case: Maybe a turning point
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia