നടിയും മോഡലുമായ ശഹാനയുടെ മരണത്തില്‍ അന്വേഷണം അന്തിമഘട്ടത്തില്‍; 'പ്രതി ഭര്‍ത്താവ് സജ്ജാദ്'; നിര്‍ണായകമായത് ഡയറി

 
കോഴിക്കോട്: (www.kvartha.com) നടിയും മോഡലുമായ കാസര്‍കോട് സ്വദേശി ശഹാനയുടെ മരണത്തില്‍ അന്വേഷണം അന്തിമഘട്ടത്തില്‍. ശഹാനയുടെ മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാഫലം കൂടി ലഭിച്ചാല്‍ കേസില്‍ കുറ്റപത്രം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. 

ശഹാനയുടെ ഭര്‍ത്താവ് സജ്ജാദ് ആണ് കേസിലെ പ്രതി എന്ന് പൊലീസ് പറഞ്ഞു. ശഹാനയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ ഡയറിയാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

 നടിയും മോഡലുമായ ശഹാനയുടെ മരണത്തില്‍ അന്വേഷണം അന്തിമഘട്ടത്തില്‍; 'പ്രതി ഭര്‍ത്താവ് സജ്ജാദ്'; നിര്‍ണായകമായത് ഡയറി

മേയ് 13-ാം തീയതി പുലര്‍ചെയാണ് താമസിക്കുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ടേഴ്സില്‍ ശഹാനയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ശഹാനയുടെ 20-ാം പിറന്നാളിനായിരുന്നു മരണവും സംഭവിച്ചത്. ബന്ധുക്കളെയെല്ലാം ശഹാന പിറന്നാളിന് ക്ഷണിച്ചിരുന്നു. അതുകൊണ്ടുതന്നെ ശഹാനയുടെ മരണം കൊലപാതകമാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മകള്‍ ഒരിക്കലും മരിക്കില്ലെന്നും മരണത്തെ അവള്‍ക്ക് ഭയമാണെന്നും മാതാവ് പറഞ്ഞിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന്റെ നിരന്തരപീഡനം കാരണം ശഹാന ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ടിലും വ്യക്തമായിരുന്നു.

സജ്ജാദ് അറസ്റ്റിലായതിന് പിന്നാലെ പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ടേഴ്സില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് അടക്കമുള്ള മാരക ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ഇയാള്‍ ലഹരി വില്‍പനക്കാരനാണെന്നും പൊലീസ് കണ്ടെത്തി.

ഭര്‍ത്താവില്‍ നിന്നുണ്ടായ പീഡനങ്ങളെല്ലാം ശഹാന ഡയറിയില്‍ കുറിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം താമസിക്കുമ്പോള്‍ പലപ്പോഴും ഭക്ഷണം പോലും കിട്ടിയിരുന്നില്ലെന്നും പലതവണ ഉപദ്രവിച്ചിരുന്നതായും ഡയറിയില്‍ എഴുതിയിരുന്നു.

Keywords: Investigation into the death of actress and model Shahana is in its final stages, Kozhikode, News, Trending, Police, Report, Arrested, Kerala, Actress.

Tags

Share this story

wellfitindia