SWISS-TOWER 24/07/2023

Investigation | കണ്ണൂര്‍ നായാട്ടുപാറയില്‍ കാലിത്തീറ്റ കഴിച്ച് 8 പശുക്കള്‍ ചത്ത സംഭവത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നായാട്ടുപാറയില്‍ കാലിത്തീറ്റ കഴിച്ച് എട്ടു പശുക്കള്‍ ചത്ത സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന അന്വേഷണ റിപോര്‍ട് രണ്ടു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും. പശുക്കള്‍ക്ക് നല്‍കിയ കേരള ഫീഡ്സ് കാലിത്തീറ്റയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. കാലിത്തീറ്റയില്‍ നിന്നുള്ള വിഷബാധയെന്നാണ് പ്രാഥമിക നിഗമനം.

Investigation | കണ്ണൂര്‍ നായാട്ടുപാറയില്‍ കാലിത്തീറ്റ കഴിച്ച് 8 പശുക്കള്‍ ചത്ത സംഭവത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തില്‍

കണ്ണൂര്‍ നായാട്ടുപാറ കോവൂരിലെ ഡയറി ഫാമില്‍ എട്ടുപശുക്കളാണ് അസാധാരണ സാഹചര്യത്തില്‍ ചത്തത്. കേരള സര്‍കാര്‍ ഉല്പന്നമായ കേരള ഫീഡ്സ് കാലിത്തീറ്റയാണ് ഫാമിലെ പശുക്കള്‍ക്ക് നല്‍കിയിരുന്നത്. നവംബര്‍ 21ന് ഫാമിലേക്ക് എത്തിച്ച 100 ചാക്ക് കേരള ഫീഡ്സ് കാലിത്തീറ്റ കഴിച്ച പശുക്കള്‍ അവശരായി. ഒരാഴ്ചക്കിടെ മൂന്നു പശുക്കളും അഞ്ചു കിടാക്കളും ചത്തു. പാല്‍ ഉല്‍പാദനത്തെയും ബാധിച്ചു.
Aster mims 04/11/2022

ഉപേക്ഷിച്ച കാലിത്തീറ്റ കഴിച്ച അഞ്ച് കോഴികളും ചത്തതായി ഫാം ഉടമ പറയുന്നു. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ആദ്യം ചത്ത പശുവിന്റെ പോസ്റ്റ്മോര്‍ടം നടത്തി. കേരള ഫീഡ്സ് കലിത്തീറ്റയുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. കാലിത്തീറ്റ വഴിയുള്ള വിഷബാധയെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു.

സാമ്പിള്‍ ശേഖരിച്ച കേരള ഫീഡ്സും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. കണ്ണൂരില്‍ മറ്റ് രണ്ടിടങ്ങളിലും സമാന ബാചിലുള്ള കാലിത്തീറ്റ കഴിച്ച പശുക്കള്‍ക്ക് അസുഖമുണ്ടായിട്ടുണ്ട്.

Keywords: Investigation into death of 8 cows after eating fodder in Kannur Nayatupara is in its final stages, Kannur, News, Dead, Probe, Report, Trending, Kerala, Food.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia