Investigation | കുഞ്ഞിമംഗലത്ത് സഹകരണ സൊസൈറ്റിയില്‍ ജീവനക്കാരി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാന്‍ ശാസ്ത്രീയ അന്വേഷണവഴിയില്‍ പൊലീസ്
Aug 2, 2023, 21:36 IST
പയ്യന്നൂര്‍: (www.kvartha.com) കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ സഹകരണ സൊസൈറ്റി ജീവനക്കാരി സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരിയാരം പൊലീസ് ശാസ്ത്രീയ അന്വേഷണത്തിന് ഒരുങ്ങുന്നു. സംഭവസ്ഥലത്തുനിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത ആത്മഹത്യാകുറിപ്പ് അന്വേഷണ ഉദ്യോഗസ്ഥനായ എസ് ഐ പിസി സഞ്ജയ് കുമാര്‍ പയ്യന്നൂര്‍ കോടതിയുടെ അനുമതിയോടെ രാസപരിശോധനക്ക് അയക്കും.
സൊസൈറ്റി ജീവനക്കാരുടേയും മരിച്ച യുവതിയുടെ ബന്ധുക്കളുടേയും മൊഴിയെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. തുടരന്വേഷണത്തില്‍ ആത്മഹത്യാകുറിപ്പില്‍ കാരണക്കാരനെന്ന് പരാമര്‍ശവിധേയനായ വ്യക്തിയേയും പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാമന്തളികുന്നരു കാരന്താട്ടിലെ കൂലേരി സുരേന്ദ്രന്റെ ഭാര്യയും കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രികള്‍ചറല്‍ വെല്‍ഫയര്‍ സൊസൈറ്റി ജീവനക്കാരിയുമായ കടവത്ത് വളപ്പില്‍ സീന (43)യെ ജോലിചെയ്യുന്ന സൊസൈറ്റി കെട്ടിടത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
സൊസൈറ്റി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ചായ ഉണ്ടാക്കുന്നതിനായി പോയ സീനയെ കാണാതെ വന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവസ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു.
സ്ഥാപനത്തില്‍ മുമ്പുണ്ടായിരുന്ന വ്യക്തിക്കെതിരേയുള്ള പരാമര്‍ശവും താന്‍ ഡിപ്രഷന് മരുന്നുകഴിച്ചുകൊണ്ടിരിക്കുകയാണെന്ന കത്തിലെ വിവരണവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ കത്താണ് കോടതിയുടെ അനുമതിയോടെ പൊലീസ് രാസപരിശോധനക്കായി അയക്കുന്നത്. എന്നാല്‍ കത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യക്തി ഒരുവര്‍ഷത്തോളമായി ബെംഗ്ലൂറിലാണ് താമസമെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
എങ്കിലും യുവതിയുടെ മരണവുമായി ഇയാള്‍ക്ക് എന്തെങ്കിലും ഫോണ്‍ വഴിയുളള ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Keywords: Police conducting scientific investigation to clear mystery of incident employee found dead in Kunhimangalam Cooperative Society, Kannur, News, Scientific Investigation, Mystery, Employees Death, Police, Suicide Note, Depression, Statement, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.