MV Jayarajan | സുധാകരനെ കുറ്റക്കാരനായി കണ്ടെത്തി കേസെടുത്തത് അന്വേഷണ ഏജന്‍സിയെന്ന് എംവി ജയരാജന്‍
Jun 13, 2023, 21:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മോന്‍സന്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എംവി ജയരാജന്‍.
കേസുകള്‍ എടുക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എംവി ജയരാജന്‍ പറഞ്ഞു.
കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോന്‍സന്റെ വീട്ടില്‍ ചികിത്സയ്ക്ക് പോയെന്നാണ് സുധാകരന്റെ മറുപടി. അതു ആശുപത്രിയുമല്ല, രോഗികള്‍ അവിടെ പോകാറുമില്ല, പിന്നെന്തിനാണ് സുധാകരന്‍ അവിടെ പോയത്. അവിടെ പോയിട്ട് അസുഖം മാറാത്തതിനാല്‍ പിന്നെ പോയിട്ടില്ലെന്നാണ് സുധാകരന്‍ പറയുന്നത്. നിയമപരമായി സുധാകരന്‍ അതു തെളിയിക്കട്ടെ. കെപിസിസി അധ്യക്ഷന്‍ തട്ടിപ്പുകളുടെ നേതാവാണെന്നും ജയരാജന്‍ ആരോപിച്ചു.
അദ്ദേഹം കണ്ണൂര്‍ ഡിസിസി പ്രസിഡന്റായത് തന്നെ ആയുധം ഉപയോഗിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയാണ്. ഇത്തരമൊരു ക്രിമിനല്‍ മനസുള്ള നേതാവ് എങ്ങനെയാണ് കെപിസിസി അധ്യക്ഷ പദവിയിലെത്തിയത് എന്നത് തന്നെ അത്ഭുതകരമാണ്. അദ്ദേഹത്തിനെ കേസിലെ പ്രതിയായി കണ്ടെത്തിയത് അന്വേഷണ ഏജന്‍സിയാണെന്നും എംവി ജയരാജന്‍ പറഞ്ഞു.
മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലിനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്ന സംഭവം ആരെയും നടുക്കുന്നതാണ്. എന്നാല്‍ ഈ സംഭവം രാഷ്ട്രീയവല്‍കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. തെരുവ് നായകളെ വന്ധ്യംകരിക്കാന്‍ മാത്രമേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതിയുള്ളൂ. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്ന ഹര്‍ജിയില്‍ കേസ് സുപ്രീം കോടതിയില്‍ നടന്നു വരികയാണ്.
എല്ലാ നായ്ക്കളെയുമല്ല അക്രമകാരികളെ കൊല്ലണമെന്നാണ് അഭിപ്രായം. വളര്‍ത്തുനായ്ക്കളെയും തെരുവ് നായ്ക്കളെയും കേന്ദ്ര സര്‍കാര്‍ ഒരേപോലെയാണ് കാണുന്നത്. ഈ സമീപനം മാറ്റണം. നിഹാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ടി മുഖ്യമന്ത്രിക്കും സര്‍കാരിനും കത്തെഴുതിയിട്ടുണ്ട്.
പുറത്തില്‍ പള്ളി വിവാദത്തില്‍ സിപിഎം ഇടപെട്ടുവെന്ന ലീഗ് നേതാവിന്റെ ആരോപണം തെറ്റാണ്. മട്ടന്നൂര്‍ പള്ളിയിലും പുറത്തീലും മട്ടന്നൂര്‍ അമ്പലത്തിലുമൊക്കെ അഴിമതി നടന്നതാണ് നടപടിക്ക് കാരണമെന്നും എംവി ജയരാജന്‍ പറഞ്ഞു.
കേസുകള്‍ എടുക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എംവി ജയരാജന്‍ പറഞ്ഞു.
കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോന്‍സന്റെ വീട്ടില്‍ ചികിത്സയ്ക്ക് പോയെന്നാണ് സുധാകരന്റെ മറുപടി. അതു ആശുപത്രിയുമല്ല, രോഗികള്‍ അവിടെ പോകാറുമില്ല, പിന്നെന്തിനാണ് സുധാകരന്‍ അവിടെ പോയത്. അവിടെ പോയിട്ട് അസുഖം മാറാത്തതിനാല്‍ പിന്നെ പോയിട്ടില്ലെന്നാണ് സുധാകരന്‍ പറയുന്നത്. നിയമപരമായി സുധാകരന്‍ അതു തെളിയിക്കട്ടെ. കെപിസിസി അധ്യക്ഷന്‍ തട്ടിപ്പുകളുടെ നേതാവാണെന്നും ജയരാജന്‍ ആരോപിച്ചു.
അദ്ദേഹം കണ്ണൂര്‍ ഡിസിസി പ്രസിഡന്റായത് തന്നെ ആയുധം ഉപയോഗിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയാണ്. ഇത്തരമൊരു ക്രിമിനല്‍ മനസുള്ള നേതാവ് എങ്ങനെയാണ് കെപിസിസി അധ്യക്ഷ പദവിയിലെത്തിയത് എന്നത് തന്നെ അത്ഭുതകരമാണ്. അദ്ദേഹത്തിനെ കേസിലെ പ്രതിയായി കണ്ടെത്തിയത് അന്വേഷണ ഏജന്‍സിയാണെന്നും എംവി ജയരാജന്‍ പറഞ്ഞു.
മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലിനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്ന സംഭവം ആരെയും നടുക്കുന്നതാണ്. എന്നാല്‍ ഈ സംഭവം രാഷ്ട്രീയവല്‍കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. തെരുവ് നായകളെ വന്ധ്യംകരിക്കാന്‍ മാത്രമേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതിയുള്ളൂ. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്ന ഹര്‍ജിയില്‍ കേസ് സുപ്രീം കോടതിയില്‍ നടന്നു വരികയാണ്.
പുറത്തില്‍ പള്ളി വിവാദത്തില്‍ സിപിഎം ഇടപെട്ടുവെന്ന ലീഗ് നേതാവിന്റെ ആരോപണം തെറ്റാണ്. മട്ടന്നൂര്‍ പള്ളിയിലും പുറത്തീലും മട്ടന്നൂര്‍ അമ്പലത്തിലുമൊക്കെ അഴിമതി നടന്നതാണ് നടപടിക്ക് കാരണമെന്നും എംവി ജയരാജന്‍ പറഞ്ഞു.
Keywords: Investigating agency registered case against Sudhakaran says MV Jayarajan, Kannur, News, Politics, MV Jayarajan, Supreme Court, Corruption, Dog, KPCC, DCC, Congress, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.