കെ സുരേന്ദ്രനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ച് ഐ എന്‍ ടി യു സി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 02.07.2020) ഐ എന്‍ ടി യു സി ദേശീയ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കോണ്‍ഗ്രസ് ദേശീയ തലത്തിലും ചര്‍ച്ചയാകുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കെ പി സി സി യോട് വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഇതിനിടെ വിഷയത്തില്‍ ശക്തമായി ഇടപ്പെട്ട് ഐ എന്‍ ടി യു സിയും രംഗത്തെത്തി.

സുരേന്ദ്രനെതിരെ നടന്നുവെന്നു പറയുന്ന സൈബര്‍ അറ്റാക്കിങ്ങില്‍ ഐ എന്‍ ടി യു സി നേതൃത്വം അമര്‍ഷത്തിലാണ് കണ്ണൂരിലെ കോണ്‍ഗ്രസിലെ ചേരിപ്പോരാണ് സംസ്ഥാനത്തെ പ്രധാന ട്രേഡ് യൂണിയന്‍ നേതാവായ കെ സുരേന്ദ്രന്റെ ആകസ്മിക വിയോഗത്തിനിടയാക്കിയതെന്നാണ് ഐ എന്‍ ടി യു സി നേതാക്കളുടെ ആരോപണം.

കെ സുരേന്ദ്രനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ച് ഐ എന്‍ ടി യു സി

ഐ എന്‍ ടി യു സി ദേശീയ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സുരേന്ദ്രന്റെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ ടി യു സി സംസ്ഥാന നേതൃത്വം പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖറും രംഗത്തുവന്നത് വിവാദം സംസ്ഥാന തലത്തിലേക്ക് പടരുന്നതിന്റെ സൂചനയാണ്.

ഈ വിഷയത്തില്‍ കെ പി സി സി അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധിക്ക് പരാതി നല്‍കാനാണ് ഐ എന്‍ ടി യു സി നേതാക്കളുടെ നീക്കം.

Keywords:  INTUC reaction on K Surendran's death, Kannur, News, Politics, Leader, Dead, Allegation, Controversy, Kerala, Trending.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia