വി ഡി സതീശനെതിരെ കഴക്കൂട്ടത്ത് ഐ എന്‍ ടി യു സി പ്രവര്‍ത്തകരുടെ പ്രതിഷേധം; പ്രതിപക്ഷ നേതാവിന്റെ ചിത്രം കീറിയെറിഞ്ഞു
Apr 2, 2022, 20:45 IST
തിരുവനന്തപുരം: (www.kvartha.com 02.04.2022) വി ഡി സതീശനെതിരെ കഴക്കൂട്ടത്ത് ഐ എന്‍ ടി യു സി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന് പറഞ്ഞതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
ഐ എന്‍ ടി യു സി കഴക്കൂട്ടം മണ്ഡലം കമറ്റിയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. വി ഡി സതീശനെതിരെയും ഐ എന്‍ ടി യു സി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന് അനുകൂലമായിട്ടും മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിടെ സതീശന്റെ ചിത്രം കീറിയെറിഞ്ഞു.
ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയാണ് വി ഡി സതീശന്‍ ഐ എന്‍ ടി യു സി കോണ്‍ഗ്രസ് സംഘടനയല്ലെന്ന് പറഞ്ഞത്. നേരത്തെ ചങ്ങനാശേരി മാര്‍കറ്റിലെ ഐ എന്‍ ടി യു സി പ്രവര്‍ത്തകരും സതീശനെതിരെ പ്രകടനം നടത്തിയിരുന്നു.
സതീശന്റെ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധം ശക്തമാവുന്നതിനിടെ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഐ എന്‍ ടി യു സി ഭാരവാഹികളുടെ യോഗം ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്തു. ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പെടെയുള്ള ഭാരവാഹികള്‍ സതീശനെതിരെയായാണ് നിലപാട് സ്വീകരിച്ചതെന്നാണ് അറിയുന്നത്.
തിങ്കളാഴ്ച സംസ്ഥാന പ്രസിഡന്റ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത് സംഘടനയുടെ നിലപാട് വ്യക്തമാക്കും. വിഷയം കെ പി സി സി ഇടപെട്ട് പരിഹരിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ എങ്ങനെയാകും എന്ന കാര്യവും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കും.
കെ പി സി സി നേതൃത്വം അനുനയ നീക്കമൊന്നും നടത്താത്തതും വി ഡി സതീശന്‍ നിലപാട് ആവര്‍ത്തിച്ചതുമാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ ഐ എന്‍ ടി യു സി നേതൃത്വത്തെ പ്രേരിപ്പിച്ചത്.
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ തങ്ങള്‍ വേണമെന്നും ആ അവസരങ്ങളില്‍ മറ്റാരും കാണില്ലെന്നും ഐ എന്‍ ടി യു സി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. തങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗമല്ലെന്ന് ദേശീയ നേതൃത്വം പറയട്ടെ എന്നും അവര്‍ പറഞ്ഞു.
തങ്ങള്‍ ഇതുവരെ കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും വോട് പാര്‍ടിക്ക് തന്നെ ആയിരിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

Keywords: INTUC protest against VD Satheesan in Kazhakootam, Thiruvananthapuram, News, Congress, Protesters, Trending, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.