ADVERTISEMENT
കണ്ണൂർ: (www.kvartha.com 21.06.2020) ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ അന്തരിച്ചു' ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിൽ വെച്ചാണ് മരണം. ഞായറാഴ്ച്ച വൈകുന്നേരം കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എസ്.എൻ പാർക്കിനടുത്തുള്ള ശ്രീ ചന്ദ് ആശുപത്രിയിൽ വെച്ചാണ് അന്ത്യം. മുൻ ഡി സി സി പ്രസിഡന്റ് കൂടിയായ കെ.സുരേന്ദ്രൻ നിരവധി തൊഴിലാളി അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഐ.എൻ.ടി.യു.സിയുടെ വളർച്ചയ്ക്ക് നിർണായകമായ സംഭാവനകൾ നൽകിയ കോൺഗ്രസിലെ സൗമ്യ മുഖമുള്ള നേതാവാണ് കെ.സുരേന്ദ്രൻ കണ്ണൂരിലെ തൊഴിൽ സമരങ്ങൾക്ക് നേതൃത്വം നൽകി വളർന്നു വന്ന അദ്ദേഹം ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട ട്രേഡ് യൂനിയനിസ്റ്റായിരുന്നു.
Keywords: Kannur, Kerala, News, Death, KPCC, INTUC national secretary K Surendran passes away
Keywords: Kannur, Kerala, News, Death, KPCC, INTUC national secretary K Surendran passes away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

