ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി കോണ്‍ഗ്രസില്‍ വീണ്ടുമൊരു പൊട്ടിത്തെറിക്ക് തുടക്കം കുറിച്ചുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്ത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള രമേശിന്റെ അഭിമുഖം. മുഖ്യമന്ത്രിയുമായി ഇനി ഒരു സന്ധിക്കുമില്ലെന്നും അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വഴിയെന്നും തനിക്ക് തന്റെ വഴിയെന്നും രമേശ് വ്യക്തമാക്കി.
സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം പഴയതിനേക്കാള്‍ ഇനി വളരെ മോശമായിരിക്കുമെന്നും, സര്‍ക്കാരിന് എന്തെങ്കിലും തരത്തിലുള്ള തടസം താനായിട്ട് വരുത്തിയിട്ടില്ലെന്നും പറഞ്ഞ ചെന്നിത്തല മന്ത്രിയാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രിയടക്കം എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും വ്യക്തമാക്കി.
മന്ത്രിയാകാന്‍ താല്‍പര്യമില്ലാതിരുന്ന തന്നെ കേരളയാത്രയുടെ അവസാനം മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും നിര്‍ബന്ധിക്കുകയായിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ തന്നെ അപമാനിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം തുറന്നടിച്ചു. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനത്തെ എന്തുവിലകൊടുത്തും
എതിര്‍ക്കുമെന്നും രമേശ് ചെന്നിത്തല അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇതോടെ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്തിരുന്ന ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. കേരള യാത്രയുടെ സമാപനത്തിനു പിന്നാലെ രമേശ് മന്ത്രിസഭയില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ രമേശ് ആവശ്യപ്പെട്ട ഉപമുഖ്യമന്ത്രിസ്ഥാനമോ ആഭ്യന്തര മന്ത്രിസ്ഥാനമോ നല്‍കാന്‍ ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും തയാറാകാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് മന്ത്രിസഭാ പുനഃസംഘടന നടത്തുന്നില്ലെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി തടിതപ്പുകയായിരുന്നു. പ്രശ്‌നത്തില്‍ ചെന്നിത്തലയുടെ പരസ്യ പ്രതികരണം വന്നതോടെ ഇനിയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുറുകുമെന്ന കാര്യത്തില്‍ സംശയമില്ല.

Keywords: Oomanchandi,Thiruvananthapuram, Ramesh Chennithala, Chief Minister, Ganesh Kumar, Criticism, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.