സഹതൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ അന്യസംസ്ഥാനക്കാര്‍ അറസ്റ്റില്‍

 


ഇടുക്കി: (www.kvartha.com 22/01/2015) ഒപ്പം ജോലിചെയ്തിരുന്ന യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ആസാം സ്വദേശികളായ രണ്ടുപേരെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. ആസാം ബക്‌സ് ജില്ലയില്‍ പള്‍സിഗുരു സ്വദേശി ബിനോദ് മിന്‍ജ് (24), ഉദര്‍ഗുരി ജില്ലയില്‍ ഉത്തര്‍റാവ് നഗര്‍ സ്വദേശി മുനൂജ് (22) എന്നിവരെയാണ് കട്ടപ്പന സി.ഐ. റജി എം. കുന്നിപ്പറമ്പന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇവരോടൊപ്പം ജോലിചെയ്തിരുന്ന ബക്‌സ് ജില്ലയില്‍ മദരിജാര്‍ സ്വദേശി സുനില്‍ ഗുജൂര്‍(38) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് കേസിനാസ്പദ സംഭവം. കട്ടപ്പന കടമാക്കുഴി കോലോത്ത് എസ്‌റ്റേറ്റിലെ ജോലിക്കാരായിരുന്നു മൂവരും. രാത്രിയില്‍ മൂവര്‍സംഘം ഒരുമിച്ചു മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കുതര്‍ക്കത്തെതുടര്‍ന്ന് പ്രതികള്‍ സുനിലിനെ മര്‍ദിക്കുകയായിരുന്നു. വന്‍കുടലിന് മാരകമായി പരിക്കേറ്റ സുനിലിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബര്‍ ഒന്നിന് മരണപ്പെട്ടു. 

സഹതൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ അന്യസംസ്ഥാനക്കാര്‍ അറസ്റ്റില്‍ അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സുനിലിന്റെ ഭാര്യ മിനുവിന്റെ പരാതിയെതുടര്‍ന്ന് കട്ടപ്പന ഡിവൈ.എസ്.പി പി.കെ. ജഗദീശിന്റെ നിര്‍ദേശപ്രകാരം കട്ടപ്പന സിഐയുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Idukki, Kerala, Murder case, Accused, Arrest, Police, Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia